പതിയാശ്ശേരി, കൊടുങ്ങല്ലൂര്‍ : ഇലാഹീ ചിന്തയും
ബോധവും നഷ്ടപ്പെട്ട് അനിസ്‍ലാമിക
പ്രവണത വര്‍ദ്ധിക്കുകയും
മതത്തില്‍ നിന്ന് വരെ
വ്യതിചലിച്ചുകൊണ്ടിരിക്കുന്ന
ഈ സാഹചര്യത്തില്‍ സമൂഹത്തെ
മത ബോധമുള്ളവരാക്കി മാറ്റുന്നതിന്
വേണ്ടി സത്യസാക്ഷികളാവുക
എന്ന പ്രമേയവുമായി സമസ്ത
അതിന്‍റെ 85-ാം
വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്
പതിയാശ്ശേരി മഹല്ല് കമ്മിറ്റിയുടെ
കീഴിലായി SKSSF പതിയാശ്ശേരി
& ഇലാഹിയ്യ
ശാഖകളുടെ പിന്തുണയോടെ
മഹല്ലിന്‍റെ വിവിധ ഭാഗങ്ങളായി
ഉദ്ബോധന ക്ലാസുകള്‍ സംഘടിപ്പിക്കും.
അതിന്‍റെ
ഭാഗമായി ഇന്ന് (07-01-2012)
വൈകീട്ട്
6.45ന്
രാമന്‍കുളത്ത് കൊച്ചു
മുഹ്‍യദ്ദീന്‍ (ചക്കര)
സാഹിബിന്‍റെ
വസതിയില്‍ ക്ലാസ് സംഘടിപ്പിക്കുന്നു.
ഉസ്താദ് എം.കെ.
മുജീബ് റഹ്‍മാന്‍
ദാരിമി ക്ലാസിന് നേതൃത്വം
നല്‍കും.
- സജീര്‍
എ.എസ്.