ദുബൈ SKSSF മനുഷ്യജാലിക അല്‍ദീക് ഓഡിറ്റോറിയത്തില്‍

ദുബൈ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളുള്‍പ്പെടെ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി 36 കേന്ദ്രങ്ങളില്‍ SKSSF നടത്തുന്ന മനുഷ്യജാലിക ദുബായില്‍ 27-01-2012 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദേര യൂണിയന്‍ മെട്രോ സ്റ്റേഷന് സമീപമുള്ള അല്‍ദീക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ദുബൈ SKSSF കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ ഏരിയാ ജില്ലാ കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത്പരിപാടി വന്‍ വിജയമാക്കാന്‍ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യും.
ഇത് സംബന്ധമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇബ്റാഹീം ഫൈസി, ശൗക്കത്ത് ഹുദവി, ശക്കീര്‍ കോളയാട്, ഹൈദര്‍ ഹുദവി, ശാഫി ഹാജി ഉദുമ, കരീം ഹുദവി, കരീം എടപ്പാള്‍, ശറഫുദ്ദീന്‍ ഹുദവി, മൂസക്കുട്ടി കൊടിഞ്ഞി, യൂസുഫ് കാലടി, ഫള്ലുറഹ്‍മാന്‍, മുസ്തഫ പാലക്കാട്, റഫീഖ് പുളിങ്ങോം, സ്വാബിര്‍ മെട്ടമ്മല്‍, അബ്ദുല്ല ഒലവക്കാട്, ഹാരിസ് വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഹക്കീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍ സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.