ശൈഖുനാ ത്വാഖയും മൌലാനാ യു.എമ്മും ഇന്ന് (തിങ്കള്‍) അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക്ക് സെന്ററില്‍

അബൂദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഈയില്‍ എത്തിയിട്ടുള്ള പ്രമുഖ പണ്ഡിതനും മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയും മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ്‌ പ്രസിഡന്റുമായ ശൈഖുനാ ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്ഹരിക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി മൌലാനാ യു.എം അബ്ദുറഹ്മാന്‍ മൌലവിക്കും  വിവിധ  സംഘടനകളുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ വെച്ച് ഇന്ന് (തിങ്കളാഴ്ച്ച) വൈകീട്ട് 8ന് സ്വീകരണം നല്‍കുന്നു. പ്രമുഖര്‍ സംബന്ധിക്കും. ഏവര്‍ക്കും സ്വാഗതം. വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ് :  മുജീബ്‌ യു.എം 050 5710277