സമസ്‌ത സമ്മേളനം; പഠന ക്യാമ്പ്‌ ദര്‍സ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം

ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന പഠനക്യാമ്പിലേക്കുള്ള രജിസ്‌ത്രേഷന്‍ നടന്നുവരികയാണ്‌. ക്യാമ്പ്‌ പ്രതിനിധികള്‍ക്ക്‌ ടോക്കണ്‍ നല്‍കി വരുന്നു. കാല്‍ ലക്ഷത്തിലധികം പ്രതിനിധികളാണ്‌ ക്യാമ്പില്‍ പങ്കെടുക്കുന്നത്‌. പ്രാസ്ഥാനിക രംഗത്തുള്ള പ്രവര്‍ത്തകരാണ്‌ മുഖ്യമായും ക്യാമ്പില്‍ പങ്കെടുക്കുന്നത്‌. പള്ളിദര്‍സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പില്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നതിനാല്‍ ദര്‍സ്‌ വിദ്യാര്‍ത്ഥികള്‍ക്കും രജിസ്‌ത്രേഷന്‍ നടത്തുന്നതിന്‌ സൗകര്യം ഒരിക്കിയിട്ടുണ്ട്‌. രജിസ്‌ത്രേഷന്‍ ഫോറം പൂരിപ്പിച്ച്‌ ചേളാരി സമസ്‌താലയത്തില്‍ എത്തിച്ച്‌ ടോക്കണ്‍ കൈപറ്റേണ്ടതാണ്‌. രജിസ്‌ത്രേഷന്‍ ഫോറങ്ങള്‍ മദ്‌റസാ സദര്‍മുഅല്ലിമില്‍ നിന്നോ, സ്വാഗതസംഘം ഘടകങ്ങളില്‍ നിന്നോ, സ്വാഗതസംഘം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നോ, ചേളാരി സമസ്‌താലയത്തില്‍ നിന്നോ വാങ്ങാവുന്നതാണെന്ന്‌ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.