ബദര്‍പള്ളി, പളിങ്ങാട് ; സമസ്ത വിശദീകരണ യോഗം ഇന്ന് (17)

കൈപ്പമംഗലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ ഭാഗമായി കൈപ്പമംഗലം ബദര്‍പള്ളി, ചളിങ്ങാട് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ഇന്ന് (17/01/2012) വൈകീട്ട് 4.30 ന് കൈപ്പമംഗലം ചളിങ്ങാട് ജുമാ മസ്ജിദിന് സമീപം പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂരം വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കും. സയ്യിദ് മുഹമ്മദ് കോയ (SMK) തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സത്യ സാക്ഷിക്ഷികളാവുക എന്ന വിഷയത്തില്‍ ബശീര്‍ ഫൈസി ദേശമംഗലവും തിരുകേശമില്ലാത്ത കേശങ്ങള്‍ എന്ന വിഷയത്തില്‍ ജാബിര്‍ തൃക്കരിപ്പൂരും വിഭാഗിയതയുടെ അടിവേരുകള്‍ എന്ന വിഷയത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂരും പ്രഭാഷണം നടത്തും.
- അബൂത്വാഹിര്‍ കൈപ്പമംഗലം