വളാഞ്ചേരി മര്‍ക്കസ് തര്‍ബിയത്തുല്‍
ഇസ്‌ലാമിയ ജനറല്‍ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ-മത-രാഷ്ട്രീയ നേതാവുമായ കെ.ടി. കുഞ്ഞുട്ടി ഹാജി സാഹിബ് അന്തരിച്ചു. 74 വയസ്സായിരുന്നു. 28 വര്‍ഷക്കാലം മര്കസിന്റെ ആരംഭം മുതല്‍ അത് ഇന്ന്
കാണുന്ന രീതിയില്‍ 36 വാഫി സഹസ്ഥാപനങ്ങളും അനവധി ഉന്നത മത-ഭൌതീക കീഴ്സ്ഥാപനങ്ങളുമായി ഒരു വമ്പിച്ച വിച്ഞ്ഞാന സാമ്രാജ്യമായി മര്‍ക്കസിനെ മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക
പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും
കൂടിയായ അദ്ദേഹം കാട്ടിലങ്ങാടി യതീംഖാന സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.
തിരൂര്‍ താലൂക്ക് ലീഗ് ജോ. സെക്രട്ടറി, കുറ്റിപ്പുറം മണ്ഡലം ലീഗ് ട്രഷറര്‍, വൈസ് പ്രസിഡന്‍റ്, ജോ. സെക്രട്ടറി, ആതവനാട് ഗ്രാമ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് പ്രഥമ ഭരണ സമിതി അംഗം, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, മണ്ണേക്കര മഹല്ല് കമ്മറ്റി പ്രസിഡന്‍റ്, ആതവനാട് ഗവ. ജി.യു.പി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ്
എന്നീ സ്ഥാനങ്ങള്‍ കൂടിവഹിച്ചിട്ടുണ്ട്.
ഭാര്യ: മാരാമത്ത് ആയിശക്കുട്ടി ഹജ്ജുമ്മ.
മക്കള്‍: സൈതാലിക്കുട്ടി, മുസ്തഫ, സുബൈര്‍,
ആസാദ്, സുബൈദ, ഷക്കീല. മരുമക്കള്‍: ഒറുവില്‍ ഹംസ, കെ.പി. സലീം (ഇരുവരും ദുബൈ).