
‘റൂഹീ ഫിദാക യാ റസൂലല്ലാഹ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി മൌലിദ് സദസ്സുകള്‍, പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, സന്ദേശങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ സമാപനം വിവിധ പരിപാടികളോടെ ഫിബ്രവരി 24ന് പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടക്കും.
കാമ്പയിന്റെ വിജയത്തിനായി കഴിഞ്ഞ ദിവസം മനാമ സമസ്‌ത ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ.പി അലി മുസ്‌ലിയാര്‍, സയ്യിദ് അസ്‌ഹര്‍തങ്ങള്‍ എന്നിവര്‍ രക്ഷാധികാരികളും ഇബ്രാഹീം മൌലവി ചെയര്‍മാനും അബ്‌ദുറസാഖ് നദ്‌വി ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
സലീംഫൈസി, എം.സി.മുഹമ്മദ്‌മൌലവി, കുന്നോത്ത്‌കുഞ്ഞബ്‌ദുളളഹാജി (വൈസ്‌ചെയര്‍മാന്‍മാര്‍), അശ്‌റഫ്‌കാട്ടില്‍പീടിക, മുസ്‌തഫകളത്തില്‍, ഉബൈദുള്ളറഹ്‌മാനി (ജോ. കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.വിവിധ സബ് കമ്മറ്റി ഭാരവാഹികള്‍: വീ.കെ.കുഞ്ഞഹമ്മദ്‌ഹാജി (ഫിനാന്‍സ്), ശഹീര്‍ കാട്ടാമ്പള്ളി (പോഗ്രാം), സഈദ്‌ഇരിങ്ങല്‍ (പബ്ലിസിറ്റി), മുഹമ്മദലി വളാഞ്ചേരി (ഫുഡ്), അബ്‌ദുസ്സലാംതൃശൂര്‍ (സ്‌റ്റേജ്&ഡക്കറേഷന്‍) ശറഫൂദ്ദീന്‍ മാരായമംഗലം (വളണ്‌ടിയര്‍).
യോഗത്തില്‍ സി.കെ.പി അലി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം. അബ്‌ദുല്‍ വാഹിദ് സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു.