സമസ്‌ത 85-ാം വാര്‍ഷികം; ``സാക്ഷ്യം'' എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

മലപ്പുറം : സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ``സാക്ഷ്യം എക്‌സിബിഷന്‍'' 2012 ഫെബ്രുവരി 20ന്‌ തിങ്കളാഴ്‌ച സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. പൗരാണികവും ആധുനികവും സമ്മിശ്ര സംഗമമായി സംവിധാനിക്കുന്ന അതിമനോഹര ദൃശ്യവിരുന്നായിരിക്കും എക്‌സിബിഷന്‍. മാനവരാശികടന്നുവന്ന വഴിയോരങ്ങളില്‍ ഇട്ടേച്ചുപോയ അവന്റെ കഠിനാധ്വാനത്തിന്റെയും കരവിരുതിന്റെയും സമര്‍പ്പണത്തിന്റെയും കഥകള്‍ കാണിക്കുന്ന നിരവധി സ്റ്റാളുകള്‍ എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കും. ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന എക്‌സിബിഷന്‍ സമിതി യോഗത്തില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എംകുട്ടി സഖാഫി സ്വാഗതം പറഞ്ഞു, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി.കെ.മമ്മദ്‌ ഫൈസി, കെ.എ.റഹ്‌മാന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , മഹ്‌മൂദ്‌ സഅ്‌ദി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, ശാഹുല്‍ഹമീദ്‌ മാസ്റ്റര്‍ , പി.കെ.എ.ലത്തീഫ്‌ ഫൈസി, സി.പി.ഇഖ്‌ബാല്‍ , അഹ്‌മദ്‌ തെര്‍ളായി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.
എക്‌സിബിഷന്‍ സ്റ്റാള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ 9447697416, 9447678427 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്‌ സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ അറിയിച്ചു.