ജാമിഅഃ ജൂനിയര്‍ ഫെസ്റ്റും ദുആസമ്മേളനവും ഇന്ന്‌

പട്ടിക്കാട്‌: :ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്‌ ഇന്ന്‌ നടക്കും. രാവിലെ പത്ത്‌ മണിക്ക്‌ സംസ്ഥാന സാമൂഹിക ക്ഷേമ-പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ. എം.കെ. മുനീര്‍ ഉല്‍ഘാടനം ചെയ്യും. പി.വി. അബ്ദുല്‍ വഹാബ്‌, ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ്‌, ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ ടി.പി. ചെറൂപ്പ തുടങ്ങിയവര്‍ പ്രസംഗിക്കും. ജാമിഅഃയോട്‌ അഫിലിയേറ്റ്‌ ചെയ്‌ത 24 സ്ഥാപനങ്ങളിലെ അഞ്ഞൂറോളം പ്രതിഭകളാണ്‌ ഇസ്‌ലാമിക കലാമേളയില്‍ മാറ്റുരക്കുന്നത്‌. ആറ്‌ വേദികളിലായി അമ്പതിലേറെ ഇനങ്ങളിലാണ്‌ മല്‍സര പരിപാടികള്‍ നടക്കുന്നത്‌. വൈകുന്നേരം 8 മണിക്ക്‌ ദുആസമ്മേളനം നടക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര, സമസ്‌ത മുശാവറ അംഗം വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ്‌ അബ്ദുന്നാസിര്‍ ശിഹാബ്‌ തങ്ങള്‍, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ്‌ മുസ്‌ലിയാര്‍ എരമംഗലം പങ്കെടുക്കും.