ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ മുഅല്ലിം ഡേ ദിനാചരണം

താമരശ്ശേരി: മലപുറം ഹയാത്തുല്‍ ഇസ്‌ലാം മദ്രസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഅല്ലിം ദിനാചരണം നടത്തി. പ്രാര്‍ഥനാ സംഗമം, സാഹിത്യസമാജം, കുടുംബസംഗമം എന്നിവ നടന്നു. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സദര്‍ മു അല്ലീം ആരിഫ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ ഫൈസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുസ്സലാം ദാരിമി അടിവാരം മുഖ്യപ്രഭാഷണം നടത്തി.