ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മുഹര്‍റം ക്യാമ്പ് ഇന്ന്

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി ആചരിച്ചു വരുന്ന മുഹര്‍റം കാമ്പയിന്റെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മുഹറം പ്രതിനിധി ക്യാമ്പ് ഇന്ന് (തിങ്കള്‍) ഹൂറയിലെ സമസ്ത മദ്രസ്സയില്‍ നടക്കും.
'അലിഫ് 1433' എന്ന് നാമകരണം ചെയ്ത ക്യാമ്പ് മഗ്‌രിബ് വരെ നീണ്ടു നില്‍ക്കും.
സംഘടനാ സംഘാടനം, നമ്മുടെ ആദര്‍ശം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ടു സെഷനുകളിലായി നടക്കുന്ന ക്യാമ്പില്‍ പഠന ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്വിസ്സ്, സംവേദനം, തുടങ്ങിയവ നടക്കും.
ക്യാമ്പ് രജിസ്‌ട്രേഷനായി മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്തു തന്നെ എത്തിചേരണമെന്നും വാഹന സൗകര്യത്തിനായി അതാതു ഏരിയാ കോ ഓര്‍ഡിനേറ്ററുമാരുമായി ബന്ധപ്പെടമെന്നും ജനറല്‍ സെക്രട്ടറി ഉബൈദുല്ലറഹ്മാനി അറിയിച്ചു.കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 33842672..