സമസ്‌ത സമ്മേളനം; 85 പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കും

ചേളാരി : 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച്‌ കനപ്പെട്ട എണ്‍പത്തഞ്ച്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന പ്രസിദ്ധീകരണ സമിതി തീരുമാനിച്ചു. പി.പി. മുഹമ്മദ്‌ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട്‌ അബൂബക്കര്‍, ഹംസ റഹ്‌മാനി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എഛ്‌. മഹ്‌മൂദ്‌ സഅദി, ഹാരിസ്‌ അലി ശിഹാബ്‌ തങ്ങള്‍, അഹ്‌മദ്‌ തെര്‍ളായി, ഹസൈനാര്‍ ഫൈസി, സലിം എടക്കര, പി.പി.ആലിക്കുട്ടി ഫൈസി, സി.പി. താജുദ്ദീന്‍, പി.റഹ്‌മത്തുല്ലാഹ്‌, സയ്യിദ്‌ മുബശ്ശിര്‍, സലാം കൂട്ടാലുങ്ങല്‍, മുബശ്ശിര്‍ രാമനാട്ടുകര, സലാം ഫൈസി മുക്കം സംബന്ധിച്ചു.