Showing posts with label Ras-Al-Khaimah. Show all posts
Showing posts with label Ras-Al-Khaimah. Show all posts

നൌഷാദ് ബാഖവിയുടെ പ്രഭാഷണം റാക് ബുഖാരിയില്‍

റാസല്‍ഖൈമ : ഇന്ന് (21-1-11) രാത്രി 9 മണിക്ക് ബഹു. നൌഷാദ് ബാഖവി പ്രവാചക സ്നേഹം എന്ന വിഷയത്തില്‍ റാക് ബുഖാരിയില്‍ പ്രഭാഷണം നടത്തു.

റാസല്‍ ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഖാരിയില്‍ നടന്ന ബുര്‍ദ മജ്‌ലിസ്.

പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ അറബിക് കോളേജ് യു.എ.ഈ അലുമിനി കമ്മിറ്റിയായ അസ്അദിയ്യ ഫൌണ്ടേഷന്‍റെ നേത്രത്വത്തില്‍ റാസല്‍ ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഖാരി മദ്രസ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ബുര്‍ദ കാവ്യാലാപന മജ്‌ലിസ്.

ഇസ്‍ലാമിക സംസ്കാരം മുറുകെ പിടിക്കുക : ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍

റാസല്‍ഖൈമ : മനുഷ്യന്‍ തിരിച്ചറിവ് നഷ്ടപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അധാര്‍മ്മിക അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ കൊച്ചു വിദ്യാര്‍ ത്ഥികളില്‍ പോലും ദുസ്വാധീനം ചെലുത്തുന്നു എന്നും യു... പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ അതിഥിയായി വിശുദ്ധ റമളാനില്‍ യു... യിലെ വിവിധ എമിറേറ്റുകളില്‍ പ്രഭാഷണം നടത്തുന്നതിന് എത്തിച്ചേര്‍ന്ന പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനുമായ ആതൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി മസ്ജിദില്‍ കഴിഞ്ഞ ദിവമായിരുന്നു പ്രഭാഷണം. മുസല്‍മാന്‍റെ ജീവിതം ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തിലായിരിക്കണം. ആധുനിക സംവിധാനങ്ങള്‍ സകല ധാര്‍മ്മിക സദാചാര ബോധത്തെയും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഇസ്‍ലാമിക സംസ്കാരത്തിലും ആദര്‍ശത്തിലും അടിയുറച്ച് നില്‍ക്കുന്പോള്‍ മാത്രമാണ് നമ്മള്‍ക്ക് വ്യക്തിത്വം ഉണ്ടാകുന്നതെന്നും ഇറക്കുമതി ചെയ്യപ്പെട്ട പുത്തനാശയങ്ങള്‍ ഇസ്‍ലാമിക ചിന്താധാരക്ക് വെളിയിലാണെന്നും അദ്ദേഹം സലക്ഷ്യം സമര്‍ത്ഥിച്ചു. സാമൂഹ്യ തിന്മകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. വ്യക്തിശുദ്ധിയാണ് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ നന്നായ സമൂഹത്തില്‍ നിന്ന് മാത്രമേ നല്ല മക്കളെ പ്രതീക്ഷിക്കാന്‍ കഴിയൂ. ഈ വിശുദ്ധ റമദാന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് സന്പന്നമാക്കണമെന്നും യു... യിലെ നല്ലവരില്‍ നല്ലവരായ നേതാക്കന്മാര്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനറല്‍ സെക്രട്ടറി എം. ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി. ബീരാന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്‍മദ് ജിഫ്‍രി തങ്ങള്‍, കെ.വി. ശൈഖ് അലി ബാഖവി, എം.കെ. സുബൈര്‍ ഹാജി, സി.കെ.എം. കുട്ടി ഫൈസി, അബ്ദുല്‍ കരീം ഫൈസി മുക്കൂട്ട്, സൈഫുദ്ദീന്‍ മന്നാനി, .പി. ഉമര്‍ വാഫി കാവനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.

റാസല്‍ഖൈമ ബുഖാരിയിലെ നബി ദിന പരിപാടികള്‍ സമാപിച്ചു

 റാസല്‍ഖൈമ: റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയില്‍ അഞ്ചു ദിവസം നീണ്ട റബിഉല്‍ അവ്വല്‍ പരിപാടികള്‍ സമാപിച്ചു. സ്റ്റേജിന പൊതു പരിപാടിയില്‍ വിവിധ ഭാഷാ പ്രസംഗം, സംഭാഷണം, ഗാനം തുടങ്ങിയ മത്സരയിനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയര്‍മാന്‍ അഹ്മദ് ജിഫ്രി തങ്ങള്‍ വിതരണം ചെയ്തു. സമാപന പൊതുസമ്മേളനവും പൊതുപ്രശ്നോത്തരി ഫൈസല്‍ പുറത്തൂരും അബ്ദുസ്സമദ് ഫൈസി തൂതയും നയിക്കുന്ന ദഫ് പ്രദര്‍ശനവും സമ്മാനദാനം എന്നിവയും നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നബിദിനാഘോഷമാണ് ബുഖാരി സംഘടിപ്പിച്ചത്. യോഗത്തില്‍ ജന. സെക്രട്ടറി എം. ഹംസ ഹാജി മുന്നിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി. ബീരാന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍, കെ.വി ശൈഖലി ബാഖവി. എം.എസ് കരീം ഹാജി, എം.കെ സുബൈര്‍ ഹാജി, സി.കെ.എം കുട്ടി ഫൈസി, പി.പി മുഹമ്മദ് ഹാജി കണ്ണൂര്‍, പി.കെ ആലിക്കുട്ടി, എ. സൈനുദ്ദീന്‍, കെ. മൂസ അരീക്കാടന്‍, പി.സി ഇബ്രാഹിം, പി.എച്ച് അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍ അസീസ് ഹാജി, ഹസൈനാര്‍ കെ, കെ. മുഹമ്മദ് മോന്‍, കെ. അഹ്മദ് കുട്ടി മൗലവി പൈലിപ്പുറം, കെ. ഖമറുദ്ദീന്‍, സി.വി അബ്ദുല്‍ റഹ്മാന്‍, എം.എ റഹ്മാന്‍ ഫൈസി സംബന്ധിച്ചു.

നബിദിനാഘോഷം ഇന്ന് ആരംഭിക്കും

റാസല്‍ഖൈമ : ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസത്തെ നബിദിന പരിപാടികള്‍ ഇന്ന് ആരംഭിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക് വിളി മത്സരം നടക്കുംരാത്രി 9.30ന് അലവിക്കുട്ടി ഹുദവി മുണ്ടംപറന്പിന്‍റെ മതപ്രഭാഷണവും മൗലിദ് പാരായണവും നടക്കും.

നാളെ വൈകീട്ട് 4.30ന് വിദ്യാര്‍ത്ഥികളുടെ മൗലദ് പാരായണം, കയ്യെഴുത്ത്, കരകൌശല പ്രദര്‍ശനം, മെമ്മറി ടെസ്റ്റ്, ചാര്‍ട്ട് നിര്‍മ്മാണം, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ നടക്കും. ബുധനാഴ്ച 4.30ന് ഗാനാലാപനം, ക്വിസ് എന്നിവയാണ്. വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 6.30ന് വിവിധ ഭാഷാ പ്രസംഗം, സംഭാഷണം, ഗാനം തുടങ്ങിയവ നടക്കും. പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ദഫ് പ്രദര്‍ശനം, ബുര്‍ദ മജ്‍ലിസ്, സമ്മാനദാനം എന്നിവയും ഉണ്ടാകും.