ദുബൈ SKSSF ഒരുക്കുന്ന ഏകദിന കോച്ചിംഗ് ക്ലാസ്

ദുബൈ : ഹൈ സ്കൂള്‍ +2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ദുബൈ SKSSF ഒരുക്കുന്ന ഏകദിന കോച്ചിംഗ് ക്ലാസ് ഹംരിയ്യ സുന്നി സെന്‍റര്‍ മദ്റസയില്‍ സംഘടിപ്പിക്കുന്നു.

06-02-2010 ശനിയാഴ്ച രാവിലെ ഒന്പത് മണി മുതല്‍ 12 മണി വരെ നടക്കുന്ന മീറ്റില്‍ SKSSF ട്രന്‍റ് വിഭാഗം സീനിയര്‍ ട്രൈനി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (SKSSF മുന്‍ സംസ്ഥാന ജന.സെക്രട്ടറി) കുട്ടികളുടെ അക്കാഡമിക് വളര്‍ച്ചക്കാവശ്യമായ കരിയര്‍ ഗൈഡന്‍സ്, പെഴ്സനാലിറ്റി ഡവലപ്മെന്‍റ് എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയമായ ക്ലാസ് നടത്തുന്നു.

വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവിക്ക് ഉപകാരപ്രദമാകുന്ന ക്ലാസില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ താല്‍പര്യപ്പെടുന്നു.