
തളങ്കര : വിജ്ഞാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉറവിടമാണ് ഖുര്‍ആന്‍ എന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മാലിക്ദിനാര്‍ ഉറൂസിനോടനുബന്ധിച്ച് ഖുര്‍ആന്‍ പാരായണ- ബാങ്ക്‌വിളി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്ത്രീയസത്യങ്ങളുടെ അപൂര്‍വശേഖരമായി ഖുര്‍ആന്‍ മനുഷ്യജീവിതത്തിന്റെ ഉദാത്ത രേഖയാണെന്നും അദ്ദേഹം പറഞ്ഞു.അബ്ദുള്‍ ജലീല്‍ ഹുദവി പ്രാര്‍ഥന നടത്തി. സംഘാടക സമിതി ജന.സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍ അധ്യക്ഷനായി. മജീദ് തളങ്കര സ്വാഗതവും അബ്ദുള്‍ റഹിമാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.സമ്മാനദാന ചടങ്ങില്‍ കെ.എം.മഹമൂദ് ഹാജി അധ്യക്ഷനായി. മുഹമ്മദ് ത്വയിബ് ആഫിസ്, മജീദ് തളങ്കര, മഹമ്മൂദ് ഹാജി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഉസ്മാന്‍ കടവത്ത് അബ്ദുള്‍ റഹിമാന്‍ ബാങ്കോട് എന്നിവര്‍ സംസാരിച്ചു.