സി-ഡിറ്റിന്റെ ജോബ് പോര്‍ട്ടല്‍ നിലവില്‍ വന്നു

തിരുവനന്തപുരം : തൊഴിലുടമകള്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും തൊഴിലന്വേഷകര്‍ക്ക് വിശദാംശങ്ങള്‍ നല്‍കാനും അവസരമൊരുക്കുന്ന സി-ഡിറ്റിന്റെ ജോബ് പോര്‍ട്ടല്‍ നിലവില്‍ വന്നു. ഏറ്റവും മികച്ച ഉദ്യോഗാര്‍ഥിയെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്ക് ഇത് അവസരം നല്‍കും. ഇടനിലക്കാരില്ലാതെ മികച്ച ജോലി കണ്ടെത്താന്‍ ഉദ്യോഗാര്‍ഥികള്‍ക്കും. www.careerskerala.gov.in എന്നാണ് ജോബ് പോര്‍ട്ടലിന്റെ വിലാസം. തൊഴിലന്വേഷകര്‍ക്ക് ബയോഡാറ്റ രജിസ്റ്റര്‍ ചെയ്യാനും ഓണ്‍ലൈനില്‍ അപേക്ഷിക്കാനും കഴിയും. കമ്പനികള്‍ക്ക് അവരുടെ പ്രൊഫൈല്‍, തൊഴിലവസരം എന്നിവ നല്‍കാനാകും. തൊഴിലന്വേഷകന് അവരുടെ ബയോഡാറ്റ തയാറാക്കാനുള്ള സംവിധാനമുണ്ട്.