ക്വിസ് സമ്മാന വിതരണം

ദുബൈ : SKSSF ഉം മിഡിലീസ്റ്റ് ചന്ദ്രികയും നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ സൗജന്യ ഉംറ യാത്രക്കുള്ള വൌച്ചര്‍ അബ്ദുസ്സമദ് തങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. രണ്ടാം സമ്മാനമായ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് വൌച്ചര്‍ മുഹമ്മദ് ദില്‍ഷാദ് ദിബ്ബക്ക് ലഭിച്ചു. മൂന്നാം സമ്മാനാര്‍ഹയായ ഫസീല കെ. അബൂദബി, മറ്റു വിജയികളായ ഫാത്വിമ ഷെറിന്‍ , ഇ.ആര്‍ . അലി, അശ്റഫ്, അബ്ദുസ്സമദ് എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മിഡിലീസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്റാഹീം എളേറ്റില്‍ , ഗ്രേസ് ജനറല്‍ ട്രേഡിംഗ് എം.സി. അബൂബക്കര്‍ ഹാജി, ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍ , സയ്യിദ് പൂക്കോയ തങ്ങള്‍ , സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എസ്.കെ.എസ്.എസ്.എഫ്. യൂ.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് ഷൌക്കത്തലി മൗലവി, ജന.സെക്രട്ടറി ഫൈസല്‍ നിയാസ്ഹുദവി, സിദ്ദീഖ് നദ്‍വി, അബ്ദുല്‍ ഹക്കീം ഫൈസി എന്നിവര്‍ സംബന്ധിച്ചു.