കേരള ഇസ്‍ലാമിക് ക്ലാസ് റൂം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ദുബൈ : എസ്.കെ.എസ്.എസ്. എഫ് ഐ.ടി. വിഭാഗത്തിന്‍റെ കീഴിലുള്ള കേരള ഇസ്‍ലാമിക് ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. SKSSF സംസ്ഥാന വൈ.പ്രസിഡന്‍റ് ജി. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. വി.പി. പൂക്കോയ തങ്ങള്‍ സൈറ്റ് പരിചയപ്പെടുത്തി. ഷൌക്കത്തലി ഹുദാവി, ഫൈസല്‍ നിയാസ് ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി, സിദ്ദീഖ് നദ്‍വി ചേരൂര്‍ , ഇബ്റാഹീം എളേറ്റില്‍ , ശക്കീര്‍ കോളയാട്, അബ്ദുല്‍ കരീം എടപ്പാള്‍ , ഇസ്‍ലാമിക് ക്ലാസ് റൂം വെബ്സൈറ്റ് കണ്‍വീനര്‍ ഉമര്‍ കൊളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇസ്‍ലാമിക കര്‍മശാസ്ത്രം, തഫ്സീര്‍ , തജ്‍വീദ് ക്ലാസുകള്‍ , സംശയ നിവാരണ ക്ലാസുകള്‍ , ഇസ്‍ലാമിക ചോദ്യോത്തര പംക്തികള്‍ , ദിക്റുകള്‍ , ഇസ്‍ലാമിക ചരിത്രങ്ങള്‍ എന്നിവ ക്ലാസ് റൂമില്‍ ലഭ്യമാണ്. കേരള ഇസ്‍ലാമിക് ക്ലാസ് റൂമിന്‍റെ വെബ്സൈറ്റ് വിലാസം www.keralaislamicroom.com