ദാറുല്‍ഹുദയില്‍ ബാല ശാസ്ത്രകോണ്‍ഗ്രസ്

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പൂര്‍വവിദ്യാര്‍ഥി സംഘടനയായ അസാസ് ബാല ശാസ്ത്രകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു.ഏഴിന് രാവിലെ 9.30ന് കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം മുന്‍ മേധാവി പ്രൊഫ. യു.വി.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്യും.വിദ്യാര്‍ഥികളെ ശാസ്ത്രമേഖലയില്‍ വളര്‍ത്തിക്കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സയന്റിഫിക് റിസോഴ്‌സ് പേഴ്‌സണുകളായ നാസ ഗഫൂര്‍ മലപ്പുറം, മുഹമ്മദ് ഇല്യാസ് ആനക്കയം എന്നിവര്‍ ക്ലാസെടുക്കും.