സ്വലാത്ത് വാര്‍ഷികം തുടങ്ങി

തിരൂര്‍ : ചെമ്പ്രയില്‍ മാസംതോറും നടന്നുവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷിക മഹാസമ്മേളനത്തിന് തുടക്കമായി. ഉദ്ഘാടനസമ്മേളനം സമസ്ത താലൂക്ക് വൈസ്​പ്രസിഡന്റ് ശൈഖുനാ വി. മരക്കാര്‍ ഹാജി നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ബാവുമൂപ്പന്‍ അധ്യക്ഷതവഹിച്ചു. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫിബ്രവരി അഞ്ചിന് സ്വലാത്ത് മജ്‌ലിസ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും