ഹിജ്റയുടെ സന്ദേശം ആത്മീയ ഉത്കര്‍ഷത്തിന്റെ പ്രതിജ്ഞ

ജിദ്ദ : ഭദ്രമായ സാമ്പത്തിക സ്രോതസുകള്‍ സൃഷ്ടിച്ചല്ല, പകരം സംസ്കാര സമ്പന്നമായ ഒരു മനുഷ്യ സമൂഹത്തെ ലോകത്തിനു സമര്‍പ്പിച്ചു കൊണ്ടാണ് പ്രവാചക  തിരുമേനി ഇസ്ലാമിക പ്രബോധനം പൂര്‍ത്തീകരിച്ചതെന്നും, വിശുദ്ധ ദീനിന്റെ നില നില്പും ലോക സമാധാനവും സാധ്യമാക്കാന്‍ ചരിത്രത്തില്‍ നിന്നും പാഠ മുള്‍കൊള്ളാന്‍ തയാറാവുക എന്നതാണ്  ത്യാഗ സമ്പൂര്‍ണമായ ഹിജ് റയുടെ സന്ദേശമെന്നും മുസ്തഫ ഹുദവി  കൊടക്കാട്  പറഞ്ഞു.
സമകാലിക സമൂഹത്തെ ഗ്രസിച്ച മൂല്യ ച്യുതികള്‍ മനസിലാക്കി വ്യക്തികളെയും സമൂഹത്തെയും ശുദ്ധീകരിക്കാന്‍ കര്‍മ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കുകയാണ്  ആത്മീയ നായകന്മാര്‍ ചെയ്തിട്ടുള്ളത്. ഗത കാല സമുഹങ്ങളെക്കാള്‍ ഏറെ തിന്മകള്‍ വ്യാപകമായ  നവ ലോകത്ത്  തര്ബിയതിന്റെ ആവശ്യകതയും  വര്‍ധിച്ചു വരുന്നതായി അദ്ദേഹം സമര്‍തിച്ചു. 
പ്രത്യേക വ്രതാനുഷ്ടാനം കൊണ്ടും, പുണ്യ കര്‍മങ്ങള്‍ കൊണ്ടും ധന്യമാകണം  മുഹറം ഒന്‍പതും പത്തും. 
ലോക ചരിത്രത്തോളം പഴക്കമുള്ള സ്മൃതി ധന്യമായ അനേകം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം പത്തും ഒന്‍പതും മുസ്ലിം ലോകം പുണ്യ കര്‍മങ്ങള്‍ കൊണ്ട് ചൈതന്യ വത്താക്കുമ്പോള്‍, ജൂത, ഷിയാ സമൂഹങ്ങള്‍ അനുവര്‍ത്തിക്കുന്ന അനാചാരങ്ങള്‍ ചരിത്രത്തോടുള്ള നിന്ദയാണെന്ന്  അദ്ദേഹം സൂചിപ്പിച്ചു.
വൈദേശിക ശക്തികളുടെ ചാരന്മാരായി നമ്മുടെ നാട്ടില്‍ വേരുരപ്പിച്ച ഷിയാ സമൂഹം ഇത്തരം അനാചാരങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍  പ്രച്ചരിപ്പിച്ചപ്പോള്‍ അതിനെതിരെ സമരം നയിച്ച്‌  സമൂഹത്തിനു ദിശാ മാര്‍ഗം കാണിച്ചത്  സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പണ്ടിതരായിരുന്നുവെന്നും, സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധന, സംസ്കരണ കര്‍മ പദ്ധതികളുമായി നിരന്തരം പ്രവര്‍ത്തിച്ച സമസ്തയുടെ ഇടപെടലുകള്‍ എല്ലാ മേഖലകളിലും സമൂല പരിവര്‍ത്തനം സാധ്യമാക്കിയത്, സമസ്തയുടെ എണ്‍പത്തി അഞ്ചാം വാര്‍ഷികം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് പ്രത്യേകം സ്മര്‍ത്തവ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു,  
ജിദ്ദ എസ്.വൈ.എസ് "മുഹറം സന്ദേശം" പഠന ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഹുദവി.
സയ്യിദ് ഉബൈദുല്ലഹ് തങ്ങള്‍  മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ജിദ്ദ  ശറഫിയ യില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് സഹല്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ , അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍, അബ്ദുല്‍ ബാരി ഹുദവി, അശ്രഫലി തറയിട്ടാല്‍, അലി ഫൈസി മാനന്തേരി, അബ്ദുറഹ്മാന്‍ സാഹിബ് ഗൂഡ ല്ലൂര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.  അബൂഒബക്കാര്‍ ദാരിമി ആലംപാടി സ്വാഗത്തം ആശംസിച്ചു.
- ഉസ്മാന്‍ എടത്തില്‍