Showing posts with label yatheem khana. Show all posts
Showing posts with label yatheem khana. Show all posts

യതീംഖാന: സുപ്രീം കോടതി കേസ്; അടിയന്തിര യോഗം ഇന്ന്

കോഴിക്കോട്: ജെ.ജെ. ആക്ട് -2015ന് കീഴില്‍ യതീംഖാനകളെ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് എതിരില്‍ സമസ്ത യതീംഖാന കോഡിനേഷന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ നടത്തുന്ന കേസില്‍ യതീംഖാനകളിലെ കുട്ടികളെയും സൗകര്യങ്ങളെയും സംബന്ധിച്ച് സത്യവാങ്മൂലം മാര്‍ച്ച് 20 നകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമസ്ത യതീംഖാന കോഡിനേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്ന യതീംഖാന ഭാരവാഹികളുടെ അടിയന്തിരയോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. സമസ്ത നേതാക്കള്‍ക്കു പുറമെ പ്രമുഖ നിയമജ്ഞരും പങ്കെടുക്കും. കഴിഞ്ഞ ഫെബ്രുവരി 20-ാം തിയ്യതിയിലെ സുപ്രീം കോടതി ഉത്തരവില്‍ യതീംഖാനകള്‍ക്ക് ജെ.ജെ.ആക്ട് 2015 ന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമായ പരിഗണന നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ജെ.ജെ.ആക്ട് 2015ന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത മുഴുവന്‍ യതീംഖാനകളുടെയും ബന്ധപ്പെട്ട ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞിമാന്‍ ഹാജിയും അറിയിച്ചു. 
- Samasthalayam Chelari

കേരളത്തിലെ യത്തീംഖാനകള്‍ ലോകത്തിന് മാത്രക: സാദിഖലി ശിഹാബ് തങ്ങള്‍

വേങ്ങര: ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ ആരംഭിച്ച യത്തീംഖാനകള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ഇതിനെതിരെ ചില ആസൂത്രിത നീക്കങ്ങള്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് അന്യമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ ബോര്‍ഡിങ് ് ആന്റ് യതീംഖാന പൂര്‍വ വിദൃാര്‍ത്ഥി സംഗമം (കൊബോസ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരു നിശ്ച്ചയിക്കാതെ ഏവരെയും സഹായിക്കുക എന്നത് വിശ്വാസത്തിന്റെ ‘ഭാഗമായി കാണുന്നതുകൊണ്ടാണ് അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെയും കേരളത്തിലെ യത്തീംഖാന നടത്തിപ്പുകാര്‍ ഏറ്റെടുക്കാന്‍ കാരണം. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നടത്തി. പ്രസിഡന്റ് അരിമ്പ്ര സൈതലവി അധ്യക്ഷതവഹിച്ചു.

അനാഥയങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ SYS ലീഗല്‍ സെല്‍ നിയമബോധവല്‍ക്കരണം നടത്തും

മലപ്പുറം: കാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കിയ അനാഥാലയങ്ങളെ അപമാനിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമ ബോധവല്‍കരണം നടത്തുവാനും വസ്തുതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും എസ്.വൈ.എസ് ലീഗല്‍ സെല്‍ യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചൈല്‍ഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യുവാനും സ്ഥാപന മേധാവികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു. മാധ്യമങ്ങള്‍ നടത്തുന്ന അനാവശ്യ പ്രചരണങ്ങള്‍ ചെറുക്കുന്നതിന് നിയമ നടപടികളുമായി മുന്നോട്ട് പോകുവാനും കോടതിയില്‍ കക്ഷി ചേരുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും യോഗം തീരുമാനിച്ചു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു .അഡ്വ യു.എ ലത്തീഫ് വിഷയമവതരിപ്പിച്ചു.

"ഒരുതരി ഉപ്പ് മതി ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക്"

ഒരുതരി ഉപ്പ് മതി ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക് ചോറിനൊപ്പം. അതുതന്നെ ഒരാര്‍ഭാടം. പൊരിച്ചതും കരിച്ചതുമില്ലെങ്കില്‍ അന്നമിറങ്ങാത്ത ആരോമലുണ്ണികളുടേതല്ല ആ ജന്മം. എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റുന്ന അഞ്ചുവയസ്സുകാരന്‍, ആറും ഏഴും ഇഷ്ടികകള്‍ നെഞ്ചത്തടുക്കിപ്പിടിച്ച് തിളക്കുന്ന വെയിലില്‍ വേച്ചുവേച്ചു നടക്കുന്ന നിത്യക്കാഴ്ചകളുടെ ജീവിതം. അതിനുള്ളില്‍ നിന്നൂരിയെടുത്താണ് ആ അമ്മമാര്‍, കവിളത്തൊരു കണ്ണീരുമ്മ നല്‍കി തങ്കക്കിനാക്കളുമായി സ്വന്തം മക്കളെ മനുഷ്യപ്പറ്റുള്ളവര്‍ ഏറെയുണ്ടെന്ന് കരുതിയ മലയാളക്കരയിലേക്ക് പറഞ്ഞുവിട്ടത്. പക്ഷേ, ദയയും ദസാബും ജന്മത്തിലില്ലാത്തവര്‍ ആ ബാല്യങ്ങളെ നിഷ്‌കരുണം ആട്ടിപ്പായിച്ച് പെരുവഴിയില്‍ തള്ളി. അസ്സല്‍ പൊലീസ്മുറ. യഥാര്‍ത്ഥ 'മാധ്യമശക്തി'. പടികടന്നുവരുന്ന ഭിക്ഷക്കാരനെ പട്ടിയെ വിട്ടു കടിപ്പിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതേ ഇവിടെയും സംഭവിച്ചുള്ളു.
ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും ബംഗാളിലെയും അമ്മമാര്‍ക്കിത് വേഗം മനസ്സിലാകും. അളവറ്റ സമ്പത്തുകൊണ്ട് അര്‍മാദിക്കുന്ന തമ്പ്രാക്കന്‍മാരുടെ ഊട്ടുപുരകള്‍ക്കുമുന്നില്‍ പട്ടിണികിടന്നു മരിച്ച രക്തബന്ധത്തിന്റെ ഓര്‍മയുണ്ടവര്‍ക്ക്.

ജീവിതത്തിലെ അഭിമാനം തോന്നിയ ഏതോ ഒരു നിമിഷത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയ ഒരൊറ്റക്കാരണത്താല്‍ നാടുവാഴിയുടെ കിങ്കരന്‍മാര്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി തല്ലിക്കൊന്ന കൂടപ്പിറപ്പിന്റെ അവസാനത്തെ നിലവിളി ഇപ്പോഴും അവരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ആ കുരുതികള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. കുട്ടികള്‍ അമ്മമാര്‍ക്കൊപ്പമാണ് കഴിയേണ്ടതെന്ന് ഒരു യൂണിസെഫും പറഞ്ഞുകൊടുക്കാതെ അറിയുന്ന ആ മാതാപിതാക്കള്‍ മക്കളെ പിരിഞ്ഞിരിക്കാന്‍ ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. പക്ഷേ കൊടുംപട്ടിണിയുടെ ഇരുട്ടില്‍ നിന്ന്, വര്‍ഗീയ കലാപങ്ങളുടെയും ജാതിപ്പിശാചിന്റെയും ഭൂസ്വാമിമാരുടെയും പൊലീസ് ഭീകരതയുടെയും തീക്കുണ്ഡങ്ങളില്‍ നിന്ന്, ഭരണകൂടങ്ങളുടെ നിഷ്ഠൂരമായ അവഗണനയില്‍ നിന്ന് തങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെടട്ടേ എന്ന് ആശിക്കാത്ത ഒരമ്മയുമുണ്ടാവില്ല. അപ്പോഴാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള തീവണ്ടിയില്‍ ഇത്രയുംപേര്‍ തിക്കിത്തിരക്കി കയറുക; രക്ഷയുടെയും അഭയത്തിന്റെയും കമ്പാര്‍ട്ടുമെന്റുകള്‍ തിരയുക. വാവിട്ടു നിലവിളിച്ചുകൊണ്ടല്ല മക്കളെ യാത്രയാക്കാന്‍ ആ മാതാപിതാക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. തല്‍ക്കാലം പിരിഞ്ഞിരിക്കുന്നതിന്റെ വേദനക്കുള്ളിലും ഒരു ലക്ഷ്യ സാക്ഷാത്കാരത്തിന്റെ സംതൃപ്തിയായിരുന്നു ആ മുഖങ്ങളില്‍.

വിവാദം വേവിക്കാനുള്ളതല്ല അനാഥശാലകള്‍

ഇന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്.'' എല്‍.പി സ്‌കൂള്‍ പഠനകാലം മുതല്‍ മലയാളി ചൊല്ലിപ്പഠിച്ച പ്രതിജ്ഞയിലെ വാചകങ്ങളാണിത്. വ്യത്യസ്ത സംസ്‌കാരവും ജീവിതരീതികളും വിഭിന്ന ഭാഷകളുംകൊണ്ട് സമ്പന്നമായ നമ്മുടെ നാടിനെ ഒന്നാക്കി നിര്‍ത്തുന്ന ഒരു നാഭീനാളബന്ധം ഈ പ്രതിജ്ഞയിലുണ്ട്.
ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ നിറയുന്ന ദേശീയ ബോധത്തിന്റെയും ഐക്യബോധത്തിന്റെയും പ്രഖ്യാപനം കൂടിയാണ് ഈ വാക്കുകള്‍. നാനാത്വത്തില്‍ ഏകത്വമെന്നും വൈവിധ്യങ്ങളുടെ മനോഹാരിതയെന്നും നമ്മള്‍ ആവേശത്തോടെ പറയുന്ന ആ ഹൃദയ ഐക്യത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേരളത്തിലേക്ക് പഠിക്കാന്‍ വന്ന അനാഥരും ആലംബഹീനരുമായ ഒരുപറ്റം വിദ്യാര്‍ത്ഥികളോട് മലയാളികള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച നാടാണ് ഇന്ത്യ.

പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഏറ്റവും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നല്‍കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാല്‍ ഏറ്റവും ദു:ഖകരമായ യാഥാര്‍ത്ഥ്യം, പരശ്ശതം വരുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട കുരുന്നുകള്‍ ഇപ്പോഴും ബാലവേലയുടെ മാറാപ്പു പേറി അറിവിന്റെ വെളിച്ചത്തുരുത്തിലേക്ക് കടന്നുവരാന്‍ കഴിയാതെ മാറ്റി നിര്‍ത്തപ്പെടുകയാണ്. അവര്‍ക്ക് സ്വപ്‌നങ്ങളില്ല. നിറങ്ങളില്ല. കട്ടിക്കൂരിരുട്ടിന്റെ കറുപ്പില്‍ ഒരുനേരത്തെ അപ്പം മാത്രമാണവരുടെ ആവശ്യം. എഴുത്തും വായനയും വയറിലെ തീയണച്ചിട്ടു മതിയെന്നതാണ് അവര്‍ കേട്ടുവളരുന്ന ആപ്തവാക്യം. ഈ ജീവിത സാഹചര്യത്തില്‍ നിന്ന് വിരലിലെണ്ണാവുന്ന കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കട്ടെ എന്ന് വിചാരിച്ചതാണ് കേരളത്തിലെ അനാഥാലയ നടത്തിപ്പുകാര്‍ ചെയ്ത കുറ്റം.

മദ്രസ നവീകരണ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം: മന്ത്രി അബ്ദുറബ്ബ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ മദ്രസാ ഫണ്ട് വാങ്ങിയെടുക്കുന്നതിലും വിനിയോഗിക്കുന്നതിലും പല മദ്രസകളും പിറകിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മദ്രസ നവീകരണ പദ്ധതി പ്രകാരം കിണാശ്ശേരി യതീംഖാന സെക്കണ്ടറി മദ്രസയില്‍ ഒരുക്കിയ കമ്പ്യൂട്ടര്‍ ലാബിന്റേയും സയന്‍സ് ലാബിന്റേയും ലൈബ്രറിയുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന് കേന്ദ്ര ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങിയതോടെ 1462 മദ്രസകള്‍ക്ക് ഇതുവഴി ഗ്രാന്റ് ലഭ്യമായി. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നേടിയെടുക്കാന്‍ സന്നദ്ധ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. മദ്രസകളില്‍ ശാസ്ത്രവിഷയങ്ങള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവക്ക്

മുക്കം യതീംഖാന സന്ദര്‍ശനം ബഹുജന സംഗമ വേദിയായി

മുക്കം: ആയിരത്തിലധികം അനാഥ - അഗതികളുടെ കരസ്പര്‍ശവും പ്രാര്‍ത്ഥനയും തേടി നാടിന്റെ നാനാഭാഗത്തു നിന്നും ജാതിമത ഭേദമെന്യേ ഇന്നലെ മുക്കം യതീംഖാനയിലെത്തിയത് ആയിരങ്ങള്‍. അനാഥശാല വാര്‍ഷിക സന്ദര്‍ശനത്തിലും സമൂഹ പ്രാര്‍ത്ഥനയും വിദേശികളുള്‍പ്പെടെ പങ്കാളികളായി. അന്തേവാസികളുമായി സംവദിക്കുകയും ചെയ്തു. 
യു.എ.ഇ രാഷ്ട്രപിതാവും ദീര്‍ഘകാലം ഭരണാധികാരിയുമായിരുന്ന ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്റെ മകള്‍ ശൈഖ റൗള ബിന്‍ത് സഈദ് അല്‍ നഹ്‌യാനുവേണ്ടി സെക്രട്ടറി ഫാത്തിമ ഫാഈസ് അല്‍ശംസി കുടുംബാംഗങ്ങളോടൊപ്പം മുഖ്യാതിഥിയായെത്തി. 
മുക്കം അനാഥശാലയെ അടുത്തറിയുന്നതിലുള്ള സന്തോഷം അവര്‍ പങ്കിട്ടു. ശൈഖ റൗളയുടെ സന്ദേശം വായിച്ച അവര്‍ ശൈഖ് സാഈദ് കുടുംബത്തേയും യു.എ.ഇയെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥി ക്കുകയും

കിണാശ്ശേരി യത്തീംഖാന 40- വാര്‍ഷികം: മൂന്നുപേര്‍ക്ക് മംഗല്യഭാഗ്യം

കോഴിക്കോട്: കിണാശ്ശേരി യത്തീംഖാനയിലെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി സനാഥരായി. യത്തീംഖാനയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നികാഹിന് നേതൃത്വം നല്‍കി. യത്തീംഖാനയില്‍ ചെറുപ്പം മുതല്‍ പഠിച്ചു വളര്‍ന്ന കെ. ഖദീജയെ പൂക്കോട്ടൂരിലെ ശിഹാബുദ്ദീനും എം. റഹ്മത്തിനെ കിണാശ്ശേരിയിലെ അബ്ദുള്‍സലാമും സി. ശറീനയെ ചേലേമ്പ്രയിലെ പി.കെ. ജബാറുമാണ് വിവാഹം കഴിച്ചത്. വ്യവസായവകുപ്പ്മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ഡി.എ. ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ഉമ്മര്‍ പാണ്ടികശാല, കെ. മൊയ്തീന്‍കോയ, കോയിശ്ശേരി ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സ്വാഗതവും ടി. മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥി കുടുംബസംഗമം കെ.പി. മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥികളുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും മാനേജര്‍ എം.പി. അഹമ്മദിന് അദ്ദേഹം സമ്മാനിച്ചു. കെ.ടി. ബീരാന്‍കോയ, മമ്മദ്‌കോയ കിണാശ്ശേരി, കെ. മുഹമ്മദ് ഫൈസി, വി. കോയ, ടി. മുഹമ്മദ് അശ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പി. അസ്സന്‍കോയ സ്വാഗതവും കെ. റഫീഖ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് വിജ്ഞാനസദസ്സും ദുആ സമ്മേളനവും നടക്കും. കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍, റഫീഖ് സക്കരിയ്യാഫൈസി കൂടത്തായ് പങ്കെടുക്കും. ദുആ സമ്മേളനത്തിന് സമസ്ത ജന. സെക്ക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കും.

പീഡന കേസുകളുടെ വർദ്ധന; കേരളത്തിൽ അനാഥ–അഗതിമന്ദിരങ്ങള്‍ക്കായി പുതിയ നിയമം വരുന്നു

 ഒരു വര്‍ഷത്തിനകം  പുതിയ ക്രമീകരണങ്ങള്‍ നടത്തിയില്ലെങ്കിൽ ലൈസന്‍സ്‌ റദ്ദാക്കും
മലപ്പുറം: പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പെരുകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ അനാഥ–അഗതിമന്ദിരങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്‌ടുവരുന്നു. 50 വര്‍ഷത്തിനു ശേഷമാണ്‌ ഇത്തരത്തിലുള്ള നിയമപരിഷ്‌കരണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. വിദഗ്‌ധ സമിതി തയ്യാറാക്കിയ പുതിയ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം നിയമസഭയില്‍ അവതരിപ്പിക്കും. 
അടുത്ത കാലത്തായി അഗതി–അനാഥമന്ദിരങ്ങളില്‍ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നതായും മനുഷ്യത്വരഹിതമായ സമീപനം നിലനില്‍ക്കുന്നതായും പരാതിയും കേസുകളുമുണ്‌ടായിരുന്നു. അതിനു തടയിടാനും കാരുണ്യസ്ഥാപനങ്ങള്‍ ആരോഗ്യകരമായി പ്രവര്‍ത്തിക്കാനും ലക്ഷ്യംവച്ചുള്ളതാണ്‌ നിയമനിര്‍മാണം. ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌

പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ യതീംഖാന 35-ാം വാര്‍ഷികം

മലപ്പുറം: മുസ്‌ലിം ആത്മീയ ആചാര്യനായിരുന്ന പാണക്കാട് പൂക്കോയതങ്ങളുടെ സ്മരണയ്ക്കായി സ്ഥാപിച്ച പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാനയുടെ 35-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ്‌ഫൈസി പത്രസമ്മേളനത്തില്‍ അറിയിച്ചു.
35-ാം വാര്‍ഷിക സമ്മേളനപദ്ധതിയുടെ ഭാഗമായി ശരീഅത്ത് കോളേജ്, വനിതാ അറബി കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും പെണ്‍കുട്ടികള്‍ക്കായുള്ള അനാഥമന്ദിരത്തിന് ജൂലായില്‍ തന്നെ തറക്കല്ലിടാനും തീരുമാനിച്ചു. 
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷം തിങ്കളാഴ്ച ഏഴുമണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 2012 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനപരിപാടികള്‍ ആസൂത്രണം ചെയ്തതായി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ അറിയിച്ചു.