Showing posts with label Quran-Class. Show all posts
Showing posts with label Quran-Class. Show all posts

സമസ്‌ത ബഹ്‌റൈന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷികാഘോഷം ശ്രദ്ധേയമായി

മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്‌ററഡി സെന്റര്‍ വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. ഖുര്‍ആന്‍ ആശയ പാരായണ പഠനങ്ങള്‍ക്കൊപ്പം നടന്നു വരുന്ന സാഹിത്യ സമാജത്തിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കലാപരിപാടികളും വിവിധ ഭാഷാ പരിപാടികളും വാര്‍ഷികാഘോഷത്തെ ശ്രദ്ധേയമാക്കി. മനാമയിലെ സമസ്‌ത മദ്‌റസാ ഹാളില്‍ നടന്ന വാര്‍ഷികാഘോഷം സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റു കൂടിയായ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം ഉദ്‌ഘാടനം ചെയ്‌തു. ഖുര്‌ആന്‍ പാരായണത്തിലൂടെ ആത്മീയാനുഭുതി ലഭിക്കുമെന്നും ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്ക്‌ ഏറെ പ്രതിഫലം ലഭിക്കുമെന്നും മുതിര്‍ന്നവര്‍ക്കുള്ള സമസ്‌തയുടെ ഖുര്‌ആന്‍ പഠന ക്ലാസ്സുകള്‍ റമസാനു ശേഷം വിപുലീകരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. 
ചടങ്ങില്‍ ഉസ്‌താദ്‌ മൂസ മൌലവി വണ്ടൂര്‍ ആദ്ധ്യക്ഷം വഹിച്ചു. മാഹിന്‍ ഹാജി ഖിറാഅത്ത്‌ നടത്തി. ഉസ്‌താദ്‌ ഹംസ അന്‍വരി മോളൂര്‍, ശൌക്കത്തലി ഫൈസി, എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇബ്രാഹീം കുന്നോത്ത്‌ (ഇംഗ്ലീഷ്‌), യൂസുഫ്‌ ഓര്‍ക്കാട്ടേരി (ഉറുദു), ആബിദ്‌ പരപ്പനങ്ങാടി(കവിതാപാരായണം), ഒ.വി.അദ്‌നാന്‍, ജമാല്‍ എം,കെ, മുസ്ഥഫ ടി.കെ, ഫൈസല്‍ കാളികാവ്‌(ഗാനം) എന്നിവര്‍ വിവിധ പരിപാടികള്‍ നടത്തി. ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ നടത്തിയ ഖുര്‍ആന്‍, ഹിഫ്‌ള്‌ പരീക്ഷാ വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. 

കൊലപാതകമറിയുമ്പോള് നടുങ്ങുന്ന മനസ്സ് ഇല്ലാതായി: സമദാനി

കോഴിക്കോട്: സ്വന്തം കിടപ്പുമുറിയില്‍ ലോകം കാണാനുള്ള സൗകര്യമുള്ള മനുഷ്യന്‍ ചുറ്റുപാടുകളെ പോലും നിരീക്ഷിക്കാതെ പോകുന്നത് സമൂഹം നേരിടുന്ന വലിയ ദുരന്തമാണെ ന്നും തിന്മയുടെ ഇരുട്ട് കട്ടപിടിച്ച വര്‍ത്തമാനകാലത്ത് പ്രതീക്ഷയുടെ വെളിച്ചം വിതറാന്‍ നല്ല വാക്കുകള്‍ക്ക് കഴിയുമെ ന്നും മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്്ദുസ്സമദ് സമദാനി എം.എല്‍.എ അഭിപ്രായപ്പെട്ടു. നന്മ കല്‍പ്പിക്കുവാനും തിന്മ വിരോധിക്കുവാനുമാണ് ഖുര്‍ ആന്റെ ആഹ്വാനം. ജീവിതത്തിലെ തിരക്ക് മനുഷ്യനെ വല്ലാതെ മാറ്റിയിരിക്കുന്നു. കൊലപാതകങ്ങളുടേയും ദുരന്തങ്ങളുടേയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നടുങ്ങാനുള്ള പ്രവണത പോലും മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്നു. സമൂഹം തിന്മയിലേക്ക് കൂപ്പുകുത്തുമ്പോള്‍ നന്മയുടെ തുരുത്ത് കെട്ടാനുള്ള ശ്രമമാണ് പുതിയ തലമുറ നടത്തേണ്ടത്. സമദാനി തുടര്‍ന്നു.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച റഹ്്മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തിന്റെ നാ ലാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എസ്.കെ തങ്ങള്‍ കുറ്റിയാടി അധ്യക്ഷത വഹിച്ചു

ജീവിതവിശുദ്ധി വിജയത്തിന്റെ അടിസ്ഥാനം: കോട്ടുമല ബാപ്പു മുസ്്ല്യാര്

കോഴിക്കോട്: ജീവിത വിശുദ്ധിയും സത്യസന്ധതയുമാണ് ഇസ്്‌ലാമിനെ വേറിട്ടു നിര്‍ത്തിയതെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി എം ബാപ്പു മുസ്്‌ല്യാര്‍. ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് ശാരീരികവും ആത്്മീയവുമായ പരിശുദ്ധി നിര്‍ബന്ധമാണെന്നാണു ഖുര്‍ആനിന്റെ പ്രഖ്യാപനം. മനുഷ്യന്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുമ്പോഴാണു ശിക്ഷയായി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. റഹ്്്മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു.
‘ആരുടേതാണ് ഫലസ്തീന്‍?’ എന്ന വിഷയത്തില്‍ റഹ്്മത്തുല്ല ഖാസിമി പ്രഭാഷണം നടത്തി. ലോകചരിത്രം അറബ് സമൂഹവും ഇസ്്‌റായേല്‍ സമൂഹവുമായി ബന്ധപ്പെട്ടതാണ്. റോമില്‍ രൂപപ്പെട്ട സംസ്‌കാരം കിടമല്‍സരങ്ങളുടേയും യുദ്ധങ്ങളുടേതുമായി മാറി. പ്രവാചകന്‍ യഅ്ഖൂബിന്റെ സന്താനപരമ്പരയാണ് ഇസ്്‌റായേല്‍ വിഭാഗം. ഇവരിലാണ് ലക്ഷക്കണക്കിന് പ്രവാചകന്‍മാര്‍ വന്നത്. ദൈവത്തിന് ഏറ്റവും കൂടുതല്‍ നന്ദി പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ള ഈ വിഭാഗം നന്ദികേടിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറി. യൂസുഫ് നബിക്ക് ശേഷം പരന്നു പന്തലിച്ച ഇസ്രായേലികള്‍ കൂലിവാങ്ങാതെ ജോലി ചെയ്തുവരികയായിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസ. ബനു ഇസ്്‌റായേലിനെ പഠിക്കാതെ ഖുര്‍ആന്‍ പഠിക്കുന്നത് പൂര്‍ണമായും കഥ അറിയാതെ ആട്ടം കാണുന്നതിന് തുല്യമാണ് ഖാസിമി പറഞ്ഞു.

സമസ്ത ബഹ്റൈന്‍ ഖുര്‍ആന്‍ ക്ലാസ്

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ മഹറഖ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്ലാസ് ഉദ്ഘാടനം മുഹ്റഖ് സമസ്ത ബഹ്റൈന്‍ ഓഫീസില്‍ ബഹു ഹംസ അന്‍വരി മോളൂര്‍ നിര്‍വ്വഹിച്ചു. ഹുസൈന്‍ മുസ്‍ലിയാര്‍ വെണ്ണക്കോട് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് എ.പി. സ്വാഗതവും ഉമര്‍ മുസ്‍ലിയാര്‍ നന്ദിയും പറഞ്ഞു.
എല്ലാ ഞായറാഴ്ചകളിലും രാത്രി 8.30 ന് മുഹ്റഖ് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ ഖുര്‍ആന്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുഹമ്മദ് തോട്ടില്‍പാലം