കോഴിക്കോട്: നാലുദിവസം നീണ്ടുനില്‍ക്കുന്ന യതീംഖാന 40-ാം വാര്‍ഷികത്തിനും വിവാഹസംഗമത്തിനും തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉസ്മാന്‍കോയഹാജി പതാക ഉയര്‍ത്തി. ശാഫി ജുമുഅത്ത് പള്ളി ഖത്തീഖ് മുഹമ്മദ് റഫീഖ് നിസാമി പ്രാര്‍ഥന നടത്തി.
ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. മുനവ്വറലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മം നിര്‍വഹിക്കും.