റോഹിങ്ക്യ: പൌരത്വം വിസമ്മതിക്കുന്ന ഭരണകൂടവും ജീവന്‍ എടുക്കുന്ന ബുദ്ധമതക്കാരും

100 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കടലില്‍ വെച്ച് ഭക്ഷിക്കാനൊന്നും ലഭിക്കാതെ മരിച്ച വാര്‍ത്ത ഈയുടാത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുരക്ഷിത സ്ഥാനം മലേഷ്യയിലേക്ക് ബോട്ടില്‍ പുറപ്പെട്ട സംഘം യാത്രക്കിടെ ആക്രമിക്കപ്പെട്ടുവെന്നും 25 ദിവസത്തോളം നടുക്കടലില്‍ പെട്ട് സംഘത്തിലെ 97 പേര്‍ ഭക്ഷണമില്ലാതെ മരിച്ചുപോയി എന്നുമായിരുന്നു ആ വാര്‍ത്ത.
വിദേശമാധ്യമങ്ങളടക്കം വലിയ പ്രധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റോഹിങ്ക്യക്കാരുടെ ജീവിതാവസ്ഥകള്‍ അറിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതത്ര ആകാംക്ഷയുളവാക്കുന്ന വാര്‍ത്തയൊന്നുമല്ല.
അതിന് ശേഷമാണ് പുതിയ അക്രമപരമ്പര മെക്തില ഗ്രാമത്തില്‍ അരങ്ങേറിയത്. ഇതിനകം 40 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും ആയിരക്കണക്കിന് പേര്‍ കുടിയിറക്കപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.
ഏഷ്യഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ബലഹീന ന്യൂനപക്ഷമാണ് റോഹിങ്ക്യയിലെ മുസ്‌ലിംകള്‍. ജനനം മുതല്‍ ജീവിക്കുന്ന സ്വന്തം രാജ്യത്ത് പൌരത്വം നിഷേധിക്കപ്പെട്ടവരാണവര്‍. വിദ്യാഭ്യാസത്തിനോ, ആരോഗ്യത്തിനോ, തൊഴിലിനോ രാജ്യത്ത് അവകാശമില്ല അവര്‍ക്ക്. സ്വന്തം രാജ്യത്ത് ഭൂമി സ്വന്തമാക്കാന്‍ വരെ അവകാശമില്ലാത്തവര്‍.റോഹിങ്ക്യക്കാര്‍ക്ക് മുന്നിലുള്ളത് ഒരൊറ്റ ഒപ്ഷന്‍ മാത്രമാണ്.. കൂടുതൽ വായിക്കുക