കടമേരി റഹ്‌മാനിയ്യ സമ്മേളന ബോര്‍ഡുകള്‍ക്കെതിരെ വ്യാപക അക്രമം

വടകര റയില്‍വെ സ്റ്റേഷനു 
സമീപത്തെ നശിപ്പിക്കപ്പെട്ട 
പ്രചരണ ബോര്‍ഡുകളിലൊന്ന്‌
വടകര: ഈ മാസം 18 മുതല്‍ ആരംഭിക്കാനിരിക്കുന്ന കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ നാൽപ്പതാം (40)വാര്‍ഷികാഘോഷമായ റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വടകര നാദാപുരം ഏരിയകളില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്‌, സംഭവത്തിനെതിരെ പ്രതിഷേ ധമുയരുന്നുണ്ടെങ്കിലും പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കി അമർഷം കേവല പ്രസ്താവന കളിലൊതുക്കുകയാണ് നേതാക്കൾ കടമേരി റഹ്‌മാനിയ്യ സമ്മേളത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ ഏരിയകളിലെല്ലാം ശക്തമായ പ്രചരണങ്ങളാണിപ്പോള്‍ നടന്നു വരുന്നത്‌. എന്നാല്‍ പ്രസ്‌തുത സമ്മേളനാനന്തരം ഒരാഴ്‌ചക്കു ശേഷം നടക്കാനിരിക്കുന്ന വിഘടിത വിദ്യാര്‍ത്ഥി സംഘടനയുടെ സമ്മേളനങ്ങളുടെ പ്രചരണങ്ങള്‍ ആപേക്ഷികമായി മേഖലയില്‍ നന്നേ കുറവാണ്‌. ഇതര ഭാഗങ്ങളില്‍ നടന്നു വരുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ക്കോ വിഭവ സമാഹരണങ്ങള്‍ക്കോ പ്രവര്‍ത്തകരെ ലഭിക്കാനില്ലാത്ത സാഹചര്യമാണുള്ളത്‌. സംഘടനയുടെ നേതൃ സ്ഥാനങ്ങളിലുള്ളവരാവട്ടെ അതിനു സ്വയം സജ്ജാരാകുന്നുമില്ല(വ്യാജ കേശ പ്രശ്‌നത്തിലെ ആദ്യഘട്ടത്തില്‍ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം പ്രചരണങ്ങള്‍ നടത്തിയ പേരോട്‌ സഖാഫി, തല്‍ വിഷയകമായി ഇപ്പോഴും തുടരുന്ന മൌനമാണിതിന്നു കാരണമെന്നും വിലയിരുത്തലുണ്ട്‌.) ഏതായാലും പ്രദേശങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസ്‌, എസ്‌.എം.എഫ്‌ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലും നേരിട്ടുമുളള റഹ്‌മാനിയ്യ സമ്മേള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിഘടിതരടക്കമുളളവരുടെ പാളയങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ ഇരുട്ടിന്റെ മറവിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളെന്നും പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുന്നതിലൂടെ അവക്ക് കൂടുതല്‍ ജന ശ്രദ്ധയാണ്‌ ലഭിക്കുന്നതെന്നും അതിൽ പ്രവർത്തകർ പ്രകോപിതരാകരുതെന്നും കഴിഞ്ഞ ദിവസം നാദാപുരത്ത്‌ നടന്ന റൂബി ജൂബിലി സന്ദേശ സംഗമം ഉദ്‌ഘാടനം ചെയ്‌ത ഹാരിസ്‌ റഹ്‌മാനി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സി.എഛ്‌ മഹ്‌ മൂദ്‌ സഅദി മുഖ്യപ്രഭാഷണം നടത്തി.