മനാമ: “സമന്വയത്തിന്റെ നാല്‍പ്പതാണ്ട്” എന്ന പ്രമേയത്തില്‍ ഈ മാസം 18,19,20,21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്‌മാനിയ്യ അറബിക് കോളേജിന്റെ 40 ആം വാര്‍ഷികാഘോഷമായ റൂബി ജൂബിലിയുടെ ഭാഗമായി കോളേജ് കമ്മറ്റി ഭാരവാഹികളുടെയും ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ് അസോസിയേഷന്റെയും സഹ സ്ഥാപനങ്ങളിലെ പൂർവ വിദ്യാര്തികളുടെയും സംയുക്ത സംഗമം നാളെ(ഏപ്രില്‍ 12, വെള്ളി) മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ സമസ്‌താലയത്തില്‍ നടക്കും. ബന്ധപ്പെട്ടവരെല്ലാം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 33842672, 34007356 .