കേണിച്ചിറ: ജുമാ മസ്ജിദ് ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളന ഉദ്ഘാടനവും വ്യാഴാഴ്ച നാലുമണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. കെ.കെ. മൊയ്തു സൗജന്യമായി നല്‍കിയ 18.5 സെന്റ് സ്ഥലത്താണ് പള്ളി നിര്‍മിച്ചത്. പത്രസമ്മേളനത്തില്‍ എസ്.എം. ഷാഹുല്‍ ഹമീദ്, കെ.എം. അസീസ്, കെ. അലിക്കുഞ്ഞ്, കെ. ആലിക്കുട്ടി, ഇ.കെ. ഉമ്മര്‍കോയ എന്നിവര്‍ പങ്കെടുത്തു.