ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്‌രി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും പ്രവര്‍ത്തകര്‍ ഖേദിക്കേണ്ടതില്ലെന്നും ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കവേയാണ് അദ്വാനിയുടെ വിവാദ പരാമര്‍ശം.
ബാബ്‌രി മസ്ജിദ് |
1992 ല്‍ അദ്വാനി നയിച്ച രഥയാത്രയുടെ ഒടുവിലാണ് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബാബ്‌റി മസ്ജിദ് പ്രചാരണ വിഷയമാക്കിയപ്പോഴെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്ന പരാമര്‍ശവും അദ്വാനിയുടെ പ്രസംഗത്തിലുണ്ടായിരുന്നു.