വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷിക സമാപന സമ്മേളനം: തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍


കല്‍പ്പറ്റ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വയനാട്‌ ജില്ലാ കമ്മറ്റിക്കു കീഴില്‍ ജില്ലയിലെ വെങ്ങപ്പള്ളി യില്‍ പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന്‌ സമാപിക്കും. സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ കെ. ഐ. സി. ആര്‌. അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു

ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌. 
വൈകിട്ട്‌ 5 മണിമുതല്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡണ്‌ട്‌ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. സമസ്‌ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും
കെ. ഐ. സി. ആര്‌. റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക