പാശ്ചാത്യലോകത്ത് പ്രവാചകവിരുദ്ധമായ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശ്രമവുമായി അലിജുമുഅ രംഗത്തെത്തിയിരിക്കുന്നത്. നബി തങ്ങളുടെ ചര്യകളുടെ പ്രസക്തിയും മുസ്ലിംകള് ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ധാര്‍മികതകളുടെ നേര്‍ചിത്രവുമാണ് ഈ പുസ്തകത്തിലുടനീളം പരിചയപ്പെടുത്തുന്നത്.
സര്‍വജനങ്ങള്‍ക്കും സുരക്ഷയും നന്മയും കാംക്ഷിക്കുന്നതാണ് ഇസ്ലാമിലെ മൂല്യങ്ങളോരോന്നും. പ്രകൃതി സംരക്ഷണമടക്കമുള്ള വിഷയങ്ങളില്‍ ഇസ്ലാമിന് അതിന്റെതായ വീക്ഷണമുണ്ട്- അലിജുമുഅ പറഞ്ഞു.