ഹജ്ജ് 2013: അപേക്ഷാഫോം സൂക്ഷ്മപരിശോധന ;അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ഹജ്ജ് അപേക്ഷാഫോം സൂക്ഷ്മപരിശോധന നടത്തി ക്രോഡീകരിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തേക്കാണ് നിയമനം. പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹജ്ജ് ഹൗസിന് സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. താത്പര്യമുള്ളവര്‍ ജനവരി എട്ടിന് രാവിലെ 11ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹജ്ജ്ഹൗസില്‍ നേരിട്ട് എത്തണം.
ഹജ്ജ് അപേക്ഷ പീസ്‌വര്‍ക്ക് അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ തുടങ്ങിയ ഏജന്‍സികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏഴിന് രാവിലെ 11ന് ക്വട്ടേഷന്‍ സഹിതം ഹജ്ജ്ഹൗസില്‍ എത്തണം. 
സൈന്യത്തില്‍ മതാധ്യാപകരെ നിയമിക്കുന്നു 
കോഴിക്കോട്: കരസേനയില്‍ മതാധ്യാപകരെ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 നകം അപേക്ഷ നല്‍കണം. പണ്ഡിറ്റ്, മൗലവി, പദ്രെ വിഭാഗങ്ങളിലാണ് നിയമനം. പ്രായം 27 -34. കൂടുതല്‍ വിവരങ്ങള്‍ www.joinindianarmy.nic.in വെബ് സൈറ്റിലും കോഴിക്കോട് വെസ്റ്റ്ഹില്‍ ആര്‍മി റിക്രൂട്ടിങ് ഓഫിസിലും ലഭിക്കും.