``മുത്ത്‌ നബി സൌഹൃദത്തിന്റെ പ്രവാചകന്‍'' സമസ്‌ത മീലാദ്‌ കാമ്പയിന്‍ വ്യാഴാഴ്ച മുതല്‍

സമസ്‌ത കേന്ദ്ര നേതാക്കളും യുവ പണ്‌ഢിതരും ബഹ്‌റൈനിലെത്തും
മനാമ: ഈ വര്‍ഷത്തെ റബീഉല്‍ അവ്വല്‍ മാസം ‘മുത്ത്‌ നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” എന്ന പേരില്‍ മീലാദ്‌(നബിദിന) കാമ്പയിന്‍ ആചരിക്കാന്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ വര്‍ക്കിംഗ്‌ കമ്മറ്റിയോഗം തീരുമാനിച്ചു.
ഈ മാസം 10 മുതലാണ്‌ കാമ്പയിന്‍ ആരംഭിക്കുക. കാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച്‌ ബഹ്‌റൈനിലൂടനീളം സന്ദേശ പ്രചരണം, മദ്രസ്സകള്‍ കേന്ദ്രീകരിച്ചുളള മൌലിദ്‌ പാരായണം, ക്വിസ്സ്‌–കലാമത്സരങ്ങള്‍, പ്രബന്ധ രചന, മെഡിക്കല്‍ ക്യാമ്പ്‌, കുടുംബ സദസ്സുകള്‍ എന്നിവ നടക്കും. കാമ്പയിന്‍ കാലയളവില്‍ നാട്ടില്‍ നിന്നുള്ള സമസ്‌തയുടെ പ്രമുഖ നേതാക്കളും യുവ പണ്‌ഢിതരും വാഗ്മികളും ബഹ്‌റൈനിലെത്തും.
പരിപാടികളുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സമസ്‌ത ആക്‌ടിംഗ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ല്യാര്‍ ചെയര്‍മാനും എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ കണ്‍വീനറും വി.കെ.കുഞ്ഞഹമ്മദാജി ട്രഷററുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌. 
മറ്റു പ്രധാനവിഭാഗങ്ങളുടെ ഭാരവാഹികള്‍ ഇപ്രകാരമാണ്‌:: : അലി.കെ.ഹസന്‍, ഹാശിം ജീപ്പാസ്‌, എം.പി.അബ്‌ദുറഹ്മാന്‍ ഫരീദ, ഹുസൈന്‍ ഹാജി(രക്ഷാധികാരികള്‍), അബ്‌ദുറഹ്മാന്‍ ഹാജി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി (വൈ.ചെയര്‌.), മുഹമ്മദ്‌ മാസ്റ്റര്‍, ഫൈസല്‍ വില്ല്യാപ്പള്ളി(കണ്‍), 
കരീം ഹാജി, അശ്‌റഫ്‌ കാട്ടില്‍ പീടിക, സുലൈമാന്‍, നാസര്‍ഹാജി (ഫിനാന്‍സ്‌), ഉബൈദുല്ല റഹ്‌ മാനി, ബഷീര്‍ മലപ്പുറം, നവാസ്‌ കൊല്ലം(പബ്ലിസിറ്റി), ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി(പ്രോഗ്രാം), ജെ.പി.മൊയ്‌തു ഹാജി, ഹമീദ്‌ കാസര്‍ഗോഡ്‌, ഫസലു വടകര(ഫുഡ്‌), അബ്‌ദു റസാഖ്‌ നദ്‌ വി, എം.സി.മുഹമ്മദ്‌ മുസ്ല്യാര്‍, ലത്വീഫ്‌ ചേരാപുരം, നൌഷാദ്‌ പാപ്പിനിശ്ശേരി, ഫൈസല്‍ ദാരിമി(മൌലിദ്‌).)