കേന്ദ്ര മന്ത്രി മന്ത്രി ശശി തരൂര്‍
പ്രദര്‍ശനത്തിലെ 'ഗുഹ'യില്‍
കയറിയ പ്പോള്‍
|
പെരിന്തല്‍മണ്ണ: ചരിത്രത്തിന്‍റെ നിമ്നോനതികള്‍ അടയാളപ്പെടുത്തുന്ന ജാമിഅ യുടെ 'സുവര്‍ണ്ണം-13'പ്രദര്‍ശനം ശ്രദ്ധേയമാകുന്നു..താഴികക്കുടങ്ങള്‍ ശോഭയേകുന്ന പ്രദര്‍ശന നഗരിയുടെ കവാടം കടന്നെത്തുന്നത് ഹിറാ ഗുഹയ്ക്ക് മുന്നില്‍..തൊട്ടുപുറകില്‍ പായ്ക്കപ്പല്‍, തുടര്‍ന്ന് പുരാതന ഓത്തുപള്ളിയുടെ മാതൃക..പൊന്നാനി മസ്ജിദും ജാമിഅ നൂരിയ്യ കോളേജും കടന്നെത്തുന്നത് ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങള്‍ പകരുന്ന അറിവിന്റെ ലോകത്തേക്ക്.. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള 'സുവര്‍ണ്ണം-13' പ്രദര്‍ശനം പകരുന്നത് വിജ്ഞാനത്തിന്റെ സുഗന്ധം. കോളേജിന് എതിര്‍വശത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ഐ. എസ്. ആര്‍. ഒ, പ്ലാനറ്റോറിയം, കാര്‍ഷിക സര്‍വകലാശാല, സ്വകാര്യ സംരംഭകരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് മിഴിവേകുന്നു.
ഐ. എസ്. ആര്‍. ഒ, പ്ലാനറ്റോറിയം, കാര്‍ഷിക സര്‍വകലാശാല, സ്വകാര്യ സംരംഭകരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് മിഴിവേകുന്നു.
ചില കാഴ്ചകളിലൂടെ.. |
മതം, ചരിത്രം, പൈതൃകം, ആദര്‍ശം, കാലികം സെഷനുകളിലായാണ് പ്രദര്‍ശനം. ജാമിഅ കോളേജിലെ നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സുവര്‍ണ ജൂബിലി സമ്മേളനം സമാപിക്കുന്ന 13 വരെ പ്രദര്‍ശനം ഉണ്ടാകും.