കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തത്സമയസംപ്രേഷണം
ഫൈസാബാദ്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേരിട്ടു നടത്തുന്ന സുന്നി കൈരളിയുടെ അഭിമാന സ്തംഭമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃഎന്ന 50 വര്‍ഷം പൂര്‍തീകരിക്കുന്ന വൈജ്ഞാനിക വിപ്ലവ പ്രസ്ഥാനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി സമാപന മഹാ സമ്മേളനത്തിന് ഇന്ന് (ബുധന്‍)) ഫൈസാബാദില്‍ തുടക്കമാവും.ഇന്ന് വൈകീട്ട് മൂന്നര മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് തുടക്കമാവും. അറബ് ലോകത്തെ പ്രഗല്‍ഭ വാക്മിയും ഖത്തര്‍ മജ്‌ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ് അഹമ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്‌റോ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്‍ മുഖ്യാതിഥിയായിരിക്കും. സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന പോയകാലം സെഷന്‍ നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. 10 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭാ പുരസ്‌കാരം വിതരണം നടക്കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അമ്പതോളം ഫൈസിമാര്‍ക്ക് ചടങ്ങില്‍ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങും. വൈകിട്ട് നാല് മണിക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഉദഘാടനവും 6.30ന് അവാര്‍ഡിംഗ് സെഷനും നടക്കും 7.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ 600 യൂണിറ്റുകളില്‍ നിന്നായി പതിനായിരത്തിലേറെ മജ്‌ലിസുന്നൂര്‍ ആമില കള്‍ സംഗമിക്കും. 11ന് വെള്ളിയാഴ്ച കാലത്ത് ഒമ്പതര മണിക്ക് സ്‌നേഹ സദസ്സ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന മാധ്യമ വിചാരം സെഷന്‍ തുര്‍ക്കിയിലെ മൗലാനാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ ആദം ഉദ്ഘാടനം ചെയ്യും. മലയാള മനേരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യാതിഥിയായിരിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും.
6.30ന് നടക്കുന്ന പൈതൃകവേര് സെഷന്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. 12ന് ശനിയാഴ്ച ജ്ഞാന വഴി, നാഷണല്‍ എജ്യുകോള്‍, ഇസ്‌ലാമിക സമൂഹം, അറബിക് കോണ്‍ഫ്രന്‍സ്, സാമ്പത്തികം സമ്മേളനങ്ങള്‍ നടക്കും. 13 ഞായറാഴ്ച നേര്‍വഴി, ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍, കന്നട് സംഗമം സെഷനുകള്‍ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് സമാപന സനദ് ദാന സമ്മേളനത്തോടെ ഒരു വര്‍ഷം നീണ്ടു നിന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് അവസാനിക്കും.
6.30ന് നടക്കുന്ന പൈതൃകവേര് സെഷന്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. 12ന് ശനിയാഴ്ച ജ്ഞാന വഴി, നാഷണല്‍ എജ്യുകോള്‍, ഇസ്‌ലാമിക സമൂഹം, അറബിക് കോണ്‍ഫ്രന്‍സ്, സാമ്പത്തികം സമ്മേളനങ്ങള്‍ നടക്കും. 13 ഞായറാഴ്ച നേര്‍വഴി, ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍, കന്നട് സംഗമം സെഷനുകള്‍ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് സമാപന സനദ് ദാന സമ്മേളനത്തോടെ ഒരു വര്‍ഷം നീണ്ടു നിന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് അവസാനിക്കും.
ക്ലാസ്സ് റൂം : ജാമിഅ: സമ്മേളനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും തല്‍സമയം ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുമെന്നും ഇന്റര്‍ നെറ്റ് സൌകര്യമുള്ള മൊബൈല്‍ ഫോണിലും ഇതിന്റെ തല്‍സമയ പ്രക്ഷേ പണവും (www.m.kicrlive.com, www.jamiatv.com എന്ന വെബ്സൈറ്റ് മുഖേന ലൈവ് സംപ്രേഷണവും) ലഭ്യമാണെന്നുംക്ലാസ്സ് റൂമില്‍ നിന്നറി യിച്ചു.
ഇന്റര്‍നെറ്റിലെ ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെയും മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ വഴിയും വെബ്സൈറ്റ് വഴിയുമാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് ഐ.ടി. വിംഗ് ഒരുക്കിയിട്ടുള്ളത്. വിശദവിവരങ്ങള്‍ക്ക്:00973-- 33842672.::: 00 9747792303(ഇന്ത്യ), 00973-33842672(ബഹ്‌റൈന്‍), 00966503494797(സൗദിയിലും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലും) ,00966-502637255(റേഡിയോ &വെബ് ).