ഫൈസാബാദ്:ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ ഉന്നതാധികാര സമിതി ജനുവരി 10ന് വ്യാഴാഴ്ച കാലത്ത് 11ന് ജാമിഅഃ നൂരിയ്യഃയില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
വിദേശ പ്രതിനിധികള്‍ എത്തിത്തുടങ്ങി
ഫൈസാബാദ്:ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയില്‍ പങ്കെടുക്കാനുള്ള പ്രഥമ വിദേശ സംഘമെത്തി. രിസ്‌ല ബിന്‍ ഹാജി റംലി ദാത്തോ, സയ്യിദ് അബ്ദുറഹ്മാന്‍ അത്താസ് എന്നിവരുടെ നേതൃത്വത്തിലെത്തിച്ചേര്‍ന്ന മലേഷ്യന്‍ പ്രതിനിധി സംഘത്തെ ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.