ശിഹാബ് തങ്ങള്‍ സെന്റര്‍ ഉദ്ഘാടനം നാളെ

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സ്ഥാപിതമാവുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകിട്ട് നാല് മണിക്ക് നടക്കും. ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗ്, ഓര്‍ഫന്‍സ് മോട്ടിവേഷന്‍, മൈക്രോ ഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, മഹല്ല് മാനേജ്‌മെന്റ് അക്കാഡമി, ട്രൈനേഴ്‌സ് ട്രൈനിംഗ് സര്‍വ്വേകള്‍, ഗൈഡന്‍സ് തുടങ്ങിയ മേഖലകളിലാണ് സെന്റര്‍ പ്രഥമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. മുസ്‌ലിം സമുദായത്തിന്റെയും ഇതര പിന്നോക്ക ന്യൂനപക്ഷ ജന വിഭാഗങ്ങളുടേയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ശിഹാബ് തങ്ങളുടെ സ്മരണ ക്കാലവും നില നിര്‍ത്തുന്ന രീതിയില്‍ ലോകോത്തര നിലവാരമുള്ള സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് സെന്ററിന്റെ കീഴില്‍ ആരംഭിക്കും. ഖുര്‍ആന്‍-മത പഠന കേന്ദ്രങ്ങളേയും മറ്റും സംയോജിപ്പിച്ച് സാര്‍വ്വത്രിക ഇസ്‌ലാമിക പഠനം ലക്ഷ്യമാക്കിയുള്ള ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളുകള്‍ രാജ്യത്തും പുറത്തും സ്ഥാപിക്കും
ജാമിഅഃ നൂരിയ്യ പ്രസിഡണ്ടും മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഡിസ്റ്റന്‍സിന്റെ ചെയര്‍മാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഇ.അഹമ്മദ് സാഹിബ് , വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി , പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പത്മശ്രീ. എം.എ യൂസുഫലി, ഡോ. കെ.ടി റബീഉല്ല, അഡ്വ. സി.കെ മേനോന്‍, ബി.ആര്‍ ഷെട്ടി, ഹാജി ശാഹുല്‍ ഹമീദ് ദാതൊ മലേഷ്യ, മെട്രോ മുഹമ്മദ് ഹാജി, ഡോ. പി. എ ഇബ്രാഹിം ഹാജി, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സി. പി കുഞ്ഞി മുഹമ്മദ്, അഹമ്മദ് മൂപ്പന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, യഹ്‌യ തളങ്കര, ഇ. പി മൂസ ഹാജി, സിറാജ് ഇബ്രാഹിം സേഠ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പങ്കെടുക്കും