ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി; ദര്‍സ് കലാമേള സമാപിച്ചു

ഫൈസാബാദ് : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കലാ സാഹിത്യ മല്‍സരത്തില്‍ 151 പോയിന്റ് നേടി ആലത്തൂര്‍പടി ദര്‍സ് ഒന്നാം സ്ഥാനവും 94 പോയിന്റ് നേടി പെരുവള്ളൂര്‍ കാളമ്പ്രാട്ടില്‍ ചോലക്കല്‍ ദര്‍സ് രണ്ടാം സ്ഥാനവും 93 പോയിന്റ് നേടി കോടങ്ങാട് ദര്‍സ് മൂന്നാം സ്ഥാനവും നേടി. ചോലക്കല്‍ ദര്‍സ് വിദ്യാര്‍ത്ഥി കെ. സദഖത്തുള്ള കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ദാത്തു റസ്‌ലാന്‍ ബിന്‍ ഹാജി റംലി മലേഷ്യ വിതരണം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ. മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി, സി.കെ മൊയ്തീന്‍ ഫൈസി, ഹംസ ഫൈസി പ്രസംഗിച്ചു.