ഫൈസാബാദ്: ഫൈസി മാരുടെ സംഘടന യായ ഓസ്ഫോജ്ന (ഓള്‍ഡ് സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ജാമിഅഃ നൂരിയ്യ അറബിയ്യ) സുപ്രീം കൗന്‍സില്‍ പ്രസിഡന്റായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരാണ് ട്രഷറര്‍. മറ്റ് ഭാരവാഹികളായി കെ.ടി ഹംസ മുസ്ലിയാര് വയനാട്, ഉമര്‍ ഫൈസി മുക്കം, ഹസന് ഫൈസി എറണാകുളം, പി.എ ജലീല്‍ ഫൈസി പുല്ലങ്കോട് (വൈ.പ്രസിഡന്റുമാര്‍) പി.പി.മുഹമ്മദ് ഫൈസി(വര്‍ക്കിംഗ് സെക്രട്ടറി) നസീര്ഖാന് ഫൈസി തിരുവനന്തപുരം, നാസിര്‍ ഫൈസി തിരുവത്ര, അലവി ഫൈസി കൊളപ്പറമ്പ്, ഉസ്മാന് ഫൈസി കര്‍ണാടക, (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. 
13 ന് ഞായറാഴ്ച്ച 11 മണിക്ക് നടക്കുന്ന ഓസ്ഫോജ്ന കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് യോഗം രൂപം നല്കി. ഫെബ്രുവരി ആദ്യത്തില്‍ മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ ഹാളില്‍ 'ഉച്ചഭാഷിണി ആരാധനകളില്‍' എന്ന വിഷയത്തില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നതിന് കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് ചെയര്മാന് പി.പി.മുഹമ്മദ് ഫൈസി, കെ.എ റഹ്മാന് ഫൈസി കണ്‍വീനറുമാരായി സമിതി രൂപീകരിച്ചു.
ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രധാന പദ്ധതിയായ സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ സ്മാരക സ്കോളര്‍ഷിപ്പ് കണ്‍വീനര്‍മാരായി പാതിരമണ്ണ അബ്ദുറഹ്മാന് ഫൈസിയെ തെരഞ്ഞെടുത്തു. ജാമിഅഃയിലെ മുത്വവ്വല്‍ മുഖ്തസര്‍, ജൂനിയര്‍ കോളേജുകളിലെ മുഖ്തസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസം തോറും നല്‍കുന്നതാണ് ബാഫഖി തങ്ങള്‍ സ്കോളര്‍ഷിപ്പ് പദ്ധതി. വി.മൂസക്കോയ മുസ്ലിയാര് വയനാട്, ഒ.ടി മൂസ മുസ്ലിയാര്, സയ്യീദ് മുഹമ്മദ് കോയ തങ്ങള്‍, ഹാജി കെ.മമ്മദ് ഫൈസി, മുസ്തഫല്‍ ഫൈസി, ടി.പി.ഇപ്പ മുസ്ലിയാര്, എം.കെ.കൊടശ്ശേരി, മൊയ്തീന് കുട്ടി ഫൈസി വാക്കോട്, കെ.വി.അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുറഹ്മാന് ഫൈസി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.