ജാമിഅ: ഐക്യദാര്‍ഢ്യ സമ്മേളനം നാളെ മനാമ സമസ്‌താലയത്തില്‍

മനാമ: പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ജൂബിലി സമാപന മഹാ സമ്മേളനത്തോടനുബന്ധിച്ച്‌ ബഹ്‌റൈന്‍ ജാമിഅ നൂരിയ്യ കമ്മറ്റി നാളെ(ഞായര്‍) രാത്രി 8 മണിക്ക്‌ മനാമ സമസ്‌താലയത്തില്‍ ഐക്യദാര്‍ഢ്യസമ്മേളനവും തല്‍സമയ പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
സമാപന പൊതുസമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ബഹ്‌റൈന്‍ സമയം വൈകിട്ട്‌ 3 മണിമുതല്‍ മനാമ സമസ്‌ത മദ്രസ്സയില്‍ ആരംഭിക്കുമെന്നും ബഹ്‌റൈന്‍ ജാമിഅ ജനറല്‍ സെക്രട്ടറി നിസാമുദ്ധീന്‍ മാരായമംഗലം 0097333842672 അറിയിച്ചു.