മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഓസ്‌ഫോജന ജില്ലാ കമ്മിറ്റിയുടെ ജില്ലാ സംഗമം നാളെ ശനി ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും. സമസ്ത മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും
Showing posts with label OSFOJNA. Show all posts
Showing posts with label OSFOJNA. Show all posts
അബ്ദുല്‍ വാജിദ് ഫൈസിയെ അക്രമിച്ചതില്‍ ഓസ്‌ഫോജന ജില്ലാ കമ്മിറ്റി പ്രധിഷേധിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ പുത്രന്‍ അബ്ദുല്‍ വാജിദ് ഫൈസിയെ അക്രമിച്ചതില്‍ ഓസ്‌ഫോജന ജില്ലാ കമ്മിറ്റി പ്രധിഷേധിച്ചു. പാതിരമണ്ണ അബ്ദുറഹിമാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.കെ തങ്ങള്‍, അരിപ്ര അബ്ദറഹിമാന്‍ ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി, ശുഐബ് ഫൈസി പൊന്മള പ്രസംഗിച്ചു.
ഓസ്‌ഫോജ്‌ന സുപ്രീം കൗന്‍സില്‍; പ്രസിഡന്റായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാരും

13 ന് ഞായറാഴ്ച്ച 11 മണിക്ക് നടക്കുന്ന ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. ഫെബ്രുവരി ആദ്യത്തില്‍ മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ ഹാളില്‍ 'ഉച്ചഭാഷിണി ആരാധനകളില്‍' എന്ന വിഷയത്തില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നതിന് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ചെയര്‍മാന്‍ പി.പി.മുഹമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി കണ്‍വീനറുമാരായി സമിതി രൂപീകരിച്ചു.
ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രധാന പദ്ധതിയായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ് കണ്‍വീനര്‍മാരായി പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസിയെ തെരഞ്ഞെടുത്തു. ജാമിഅഃയിലെ മുത്വവ്വല്‍ മുഖ്തസര്‍, ജൂനിയര്‍ കോളേജുകളിലെ മുഖ്തസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസം തോറും നല്‍കുന്നതാണ് ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി. വി.മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, ഒ.ടി മൂസ മുസ്‌ലിയാര്‍, സയ്യീദ് മുഹമ്മദ് കോയ തങ്ങള്‍, ഹാജി കെ.മമ്മദ് ഫൈസി, മുസ്തഫല്‍ ഫൈസി, ടി.പി.ഇപ്പ മുസ്‌ലിയാര്‍, എം.കെ.കൊടശ്ശേരി, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ.വി.അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന് ഓസ്ഫോജ്നയുടെ കാളമ്പാടി ഉസ്താദ് സ്മാരക അവാര്‍ഡ്
ഹമീദ് ഫൈസി ഒരു പത്ര സമ്മേ ളനത്തിടെ(ഫയല്‍ ഫോട്ടോ) |
അല്‍ ഐന്‍ :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന അഹ് ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയ പ്രചാരണ രംഗം സജീവ മാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സംഘടനാ രംഗത്ത് ത്യഗോജ്ജ്വലമായ സേവനങ്ങ ളര്‍പ്പിക്കുകയും ചെയ്യുന്നത് പരിഗണിച്ച് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നു. കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നാമദേയത്തില്‍ ജാമിഅ നൂരിയ്യ പൂര്‍വ്വ വിദ്ധ്യാര്‍ത്തി സംഘടനയായ "ഓസ്ഫോജ്ന" യു .എ.ഇ കമ്മറ്റി ല്‍കുന്ന അവാര്‍ഡ് 2013 ജനുവരിയില്‍ ഫൈസാബാദില്‍ നടക്കുന്ന ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന മഹാ സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരിക്കും അവാര്‍ഡ് നല്‍കുകയെന്നും ഓസ്ഫോജ്ന പ്രസിഡന്റ് വളവന്നൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസിയും , ജനറല്‍ സെക്രടറി കെ.എം .കുട്ടി ഫൈസി അച്ചൂരും അറിയിച്ചു
ഓസ്‌ഫോജ്‌ന കാളമ്പാടി ഉസ്‌താദ് അനുസ്‌മരണവും പ്രാര്‍ഥനാ സദസ്സും വെള്ളിയാഴ്‌ച്ച

അല്‍ഐന്‍ : ജാമിഅ നൂരിയ്യ അറബിയ്യ പൂര്‍വ്വ വിദ്ദ്യാ ര്‍ത്ഥിസംഘടനയായ ``ഓസ്‌ഫോജ്‌ന'' യു.എ.ഇ. കമ്മറ്റി സംഘടിപ്പിക്കുന്ന റഈസുല്‍ ഉലമാ കാളമ്പാടി മുഹ മ്മദ് മുസ്ലിയാര്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ മജ്‌ലി സും പന്ത്രണ്ടിനു വെള്ളിയാഴ്‌ച്ച ദുബൈ ദേരാ വുഹൈദയില്‍ നടക്കും.വിവിധ സംസ്ഥാനങളിലെ സെന്റര്‍ പ്രതിനിധികളും മറ്റുസംഘടനാ ഭാരവാഹികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30നു.പ്രവര്‍ത്തക സമിതിയും ജുമുഅക്കു ശേഷം അനുസ്‌മരണ പരിപാടിയുമായിരിക്കും. കൂടുതല്‍ വിവരങള്‍ക്ക് ബന്ധപ്പെടുക 0503513063, 0557985811 ,0557848515
Subscribe to:
Posts (Atom)