ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ജൂനിയര്‍ ഫെസ്റ്റ് ഫൈനല്‍ കലാ മല്‍സരം ഇന്നാരംഭിക്കും


പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളത്തോടനുബന്ധിച്ച് നടത്തുന്ന ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് ഫൈനല്‍ മല്‍സരം 8ന് ചൊവ്വാഴ്ച ആരംഭിക്കും. വിജയികള്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും 10ന് വൈകുന്നേരം 7 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് വിതരണം ചെയ്യും. ജാമിഅഃയില്‍ ചേര്‍ന്ന മല്‍സര കമ്മിറ്റി യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ഹാജി കെ.മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പി.പി മുഹമ്മദ് ഫൈസി, ഹംസ റഹ്മാനി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി, റശീദ് ഫൈസി നാട്ടുകല്‍ സംബന്ധിച്ചു.