ഉത വിദ്യാഭ്യാസ അവസരങ്ങളിലേക്ക് വെളിച്ചമേകുന്ന 'നാഷണല്‍ എഡ്യൂകോള്‍' ജനുവരി 12ന്

jamia prograamme poster (English)
ന്യൂ ഡല്‍ഹി : ന്യൂ ഡല്‍ഹി ഇന്ത്യയിലെ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകളിലെ വിദ്യാഭ്യാസ അവസരങ്ങളെ നേരിട്ടൂ പരിചയപ്പെടുത്തുന്ന നാഷണല്‍ എഡ്യൂകോള്‍' ജനുവരി 12ന് രാവിലെ പത്തു മണിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചാണ് ഈ ദേശീയ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുത്. 'ഉത വിദ്യാഭ്യാസം അവസരങ്ങളും സാധ്യതകളും' , 'കേന്ദ്ര സര്‍വ്വകലാശാലകള്‍ കോഴ്‌സുകളും പ്രവേശനവും' സെഷനുകളില്‍ അക്കാദമിക് രംഗത്തെ വിദഗ്ധര്‍ ക്ലാസ്സെടുക്കും. വിദ്യാഭ്യാസ മന്ത്രി ബഹു. അബ്ദുറബ്ബ്, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി. എം. അബ്ദുസ്സലാം തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിക്കും. ഉച്ചക്ക് 2 നു നടക്കു 'ഇന്ററാക്ഷന്‍' സെഷനില്‍ വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ നിുള്ള പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 9747394633, 8547860333