മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം അരാജകത്വം സൃഷ്‌ടിക്കും : ചെറുശ്ശേരി ഉസ്‌താദ്‌

വെങ്ങപ്പള്ളി അക്കാദമിയുടെ ദശവാര്‍ഷിക ഫണ്ട്‌
ശേഖരണം പനന്തറ മുഹമ്മദില്‍ നിന്ന്‌ അക്കാദമി
രക്ഷാധികാരി കൂടിയായ സമസ്‌ത സെക്രട്ടറി
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഏറ്റുവാങ്ങി ഉദ്‌ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ : മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കുമെന്നും കൈരളിക്ക്‌ ഇന്ന്‌ കാണുന്ന മത നവോന്മേഷം നല്‍കിയ പള്ളിദര്‍സുകളുടെ ശോഷണം പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന ശംസുല്‍ ഉലമാ അക്കാദമി പോലുള്ള മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കേണ്ടത്‌ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യസ്‌നേഹികളുടേയും കടമയാണെന്നും സമസ്‌ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. വെപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ ദശവാര്‍ഷിക സമ്മേളത്തിന്‍റെ ഫണ്ട്‌ പനന്തറ മുഹമ്മദില്‍ നിന്ന്‌ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പളക്കാട്‌ നടന്ന ചടങ്ങില്‍ ഹംസ മുസ്‌ലിയര്‍ അദ്ധ്യക്ഷനായിരുന്നു. വി മൂസക്കോയ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ശസുദ്ദീന്‍ റഹ്‌മാനി, കെ എ നാസിര്‍ മൗലവി, കെ മുഹമ്മദ്‌കുട്ടി ഹസനി തുടങ്ങിയവര്‍ സംസാരിച്ചു.