സമസ്‌ത കലാമേള; ബഹ്‌റൈന്‍ പ്രതിനിധി അബ്‌ദുറസാഖ്‌ നദ്‌വി വ്യക്തിഗത ചാമ്പ്യന്‍

ബഹ്റൈന്‍ : കോട്ടയം ചങ്ങനാശ്ശേരിയില്‍ നടന്ന സമസ്‌ത മദ്‌റസാ അധ്യാപക വിദ്യാര്‍ത്ഥി കലാമേളയില്‍ മുഅല്ലിം വിഭാഗത്തില്‍ പങ്കെടുത്ത തെരെഞ്ഞെടുക്കപ്പെട്ട പതിനെട്ട്‌ റൈഞ്ചുകളിലെ മത്സരാര്‍ത്ഥികളില്‍ കൂടുതല്‍ പോയിന്‍റ്‌ നേടി സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കോഡിനേറ്ററും സമസ്‌ത ബഹാറൈന്‍ റൈഞ്ച്‌ വൈസ്‌ പ്രസിഡന്‍റും മനാമ മദ്‌റസാ അധ്യാപകനുമായ അബ്‌ദുറസാഖ്‌ നദ്‌വി കണ്ണൂര്‍ വ്യക്തിഗത ചാമ്പ്യനായി ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഒരു വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ ജോലിചെയ്‌തുവരുന്നു. മികച്ചപ്രകടനം കാഴ്‌ച്ചവച്ച അദ്ദേഹത്തെ സമസ്‌തകേരള സുന്നി ജമാഅത്ത്, ബഹ്‌റൈന്‍ റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബഹ്‌റൈന്‍ SKSSF കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.