കാസര്‍കോട് : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF
കാസര്‍കോട് ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ
കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ
സമാപനത്തോടനുബന്ധിച്ച് ജനുവരി 21ന് ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട്
വ്യാപാരി ഭവനില്‍ വെച്ച് ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. രാവിലെ 9
മണിക്ക് സുന്നിയുവജനസംഘം ജില്ലാട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും.
പരിപാടി ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാറിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട്
സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം
ചെയ്യും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. സലീം ഫൈസി ഇര്‍ഫാനി,
മുസ്‌തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഷൗക്കത്ത് ഫൈസി മഞ്ചേരി,
ഗഫൂര്‍ അന്‍വരി തുടങ്ങിയവര്‍ മുഖാമുഖത്തിന് നേതൃത്വം നല്‍കും. അബ്‌ദുല്‍ അസീസ്
അഷ്‌റഫി പാണത്തൂര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, അഷ്‌റഫ് മിസ്‌ബാഹി, ടി.പി.അലി
ഫൈസി, കെ.യു.ദാവൂദ് ഹാജി, അബ്‌ദുല്ല ദാരിമി തോട്ടം തുടങ്ങിയ നേതാക്കള്‍
പരിപാടിയില്‍ സംബന്ധിക്കും.