കാസര്‍കോട് : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF
കാസര്‍കോട് ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ
കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ
സമാപനത്തോടനുബന്ധിച്ച് ജനുവരി 21ന് രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് വ്യാപാരി
ഭവനില്‍ വെച്ച് ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട്
ജില്ലാപ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍
സലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, സയ്യിദ് ഹാദി തങ്ങള്‍, ഹാഷിം ദാരിമി
ദേലംപാടി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് അസ്‌ഹരി പാത്തൂര്‍, ഹബീബ് ദാരിമി
പെരുമ്പട്ട, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മൊയ്‌തു ചെര്‍ക്കള, ആലിക്കൂഞ്ഞി ദാരിമി,
സി.പി.മൊയ്‌തു മൗലവി, കെ.എം.ശറഫുദ്ദീന്‍, ഫാറൂഖ് കൊല്ലംപാടി, ഹമീദ് നദ്‌വി ഉദുമ,
ഷഫീഖ് ആദൂര്‍, ഇസ്‌മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു.