തൃപ്പനച്ചി ഉസ്താദ് അനുസ്മരണവും ദുആ മജ്‍ലിസും നടത്തി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി സംഘടന അസാസ് മര്‍ഹൂം തൃപ്പനച്ചി ഉസ്താദ് അനുസ്മരണവും ദുആ മജ്‍ലിസും സംഘടിപ്പിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്തു. മഹാനവര്‍കള്‍ ത്വരീഖത്തും ശരീഅത്തുമുള്ള വലിയ്യായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സി. യൂസുഫ് ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ഹസന്‍ കുട്ടി ബാഖവി, അബ്ദുസ്സലാം ബാഖവി, കെ.പി. ശംസുദ്ദീന്‍ ഹാജി, ഇബ്റാഹീം ഫൈസി തരിശ്, മൊയ്തീന്‍ കുട്ടി ഫൈസി പ്രസംഗിച്ചു.
- അബ്ദുല്‍ ബാസ്വിത്ത്