സമസ്ത സമ്മേളനം; ജിദ്ദയില്‍ വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി

ജിദ്ദ : ഫെബ്രുവരി 23മുതല്‍ 26 വരെ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം ജിദ്ദയില്‍ വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. ശറഫിയ്യ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്‍റ് പി.ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ഭാരവാഹികള്‍ : ടി.എച്ച്. ദാരിമി (മുഖ്യ രക്ഷാധികാരി), സയ്യിദ് ഉബൈദുല്ല തങ്ങള്‍ (ചെയര്‍മാന്‍), സയ്യിദ് കെ.കെ.എസ്. തങ്ങള്‍ വി.കെ. പടി, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, അബ്ദുല്‍ ബാരി ഹുദവി, സൈതലവി ഹാജി പൂന്താനം, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍). അബൂബക്കര്‍ ദാരിമി ആലംപാടി (ജനറല്‍ കണ്‍വീനര്‍), സി.കെ.. റസാഖ് മാസ്റ്റര്‍, മുസ്തഫ അന്‍വരി വേങ്ങൂര്‍, അബ്ദുല്‍ ഹക്കീം വാഫി, നൌഷാദ് അന്‍വരി മോളൂര്‍, മുസ്തഫ ചെന്പന്‍, സലീം അമ്മിനിക്കാട് (ജോ.കണ്‍വീനര്‍മാര്‍). സയ്യിദ് ഹസല്‍ തങ്ങള്‍ (ട്രഷറര്‍). വിവിധ സബ് കമ്മിറ്റി അംഗങ്ങളായി മീഡിയ & സപ്ലിമെന്‍റ് ഉസ്മാന്‍ എടത്തില്‍ (ചെയര്‍മാന്‍), മജീദ് പുകയൂര്‍ (കണ്‍വീനര്‍), പ്രോഗ്രാം മുസ്തഫ ഹുദവി കൊടക്കാട് (ചെയര്‍മാന്‍), എം.. കോയ (കണ്‍വീനര്‍). ഫൈനാന്‍സ് ഡോ. കാവുങ്ങല്‍ മുഹമ്മദ് (ചെയര്‍മാന്‍), പി.എം.. ഗഫൂര്‍ പട്ടിക്കാട് (കണ്‍വീനര്‍) എന്നിവരടങ്ങിയ 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി.
ടി.എച്ച് ദാരിമി, സയ്യിദ് സഹല്‍ തങ്ങള്‍, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, സി.കെ. റസാഖ് മാസ്റ്റര്‍, മുസ്തഫ ബാഖവി ഊരകം, അലി ഫൈസി മാനന്തേരി എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി സ്വാഗതവും മുസ്തഫ അന്‍വരി വേങ്ങൂര്‍ നന്ദിയും പറഞ്ഞു.