മലപ്പുറം : ജാമിഅഃ നൂരിയ്യ അറബിക് കോളേജ് 49-ാം വാര്‍ഷിക 47-ാം
സനദ്‌ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജാമിഅഃ ജൂനിയര്‍ ഫെസ്‌റ്റ് സമാപിച്ചു.
സീനിയര്‍ വിഭാഗത്തില്‍ ഇമാം ഗസ്സാലി അക്കാദമി കൂളിവയല്‍ 123 പോയിന്റോടെ
ചാമ്പ്യന്മാരായി. 79 പോയിന്റോടെ ഇര്‍ഫാനിയ്യ അറബിക് കോളേജ് രണ്ടും 62 പോയിന്റോടെ
അല്‍ ഹസനാത് അറബിക് കോളേജ് മൂന്നാം സ്ഥാനവും നേടി. 23 പോയിന്റോടെ ഇമാം ഗസ്സാലി
അക്കാദമി കൂളിവയല്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അജ്‌മല്‍ പി.കെ.
കലാപ്രതിഭയായി.
ജൂനിയര്‍ വിഭാഗത്തില്‍ അല്‍ ഹസനാത്ത് അറബിക് കോളേജ്
മാമ്പുഴ 66 പോയിന്റോടെ ചാമ്പ്യന്മാരായി. 54 പോയിന്റോടെ ഇമാം ഗസ്സാലി അക്കാദമി
കൂളിവയല്‍ രണ്ടാം സ്ഥാനവും, 43 പോയിന്റോടെ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്
മലപ്പുറം മൂന്നാം സ്ഥാനവും നേടി. അല്‍ ഹസനാത് അറബിക് കോളേജ് മാമ്പുഴ
വിദ്യാര്‍ത്ഥി ശബീറലി എം.കെ. 26 പോയിന്റോടെ കലാപ്രതിഭയായി.
സബ്‌ജൂനിയര്‍
അല്‍ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴ 54 പോയിന്റോടെ ചാമ്പ്യന്മാരായി. 44
പോയിന്റോടെ സആദ അറബിക് കോളേജ് വാരാമ്പറ്റ, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്
മലപ്പുറം എന്നീ സ്ഥാപനങ്ങള്‍ രണ്ടാം സ്ഥാനവും, 24 പോയിന്റോടെ ബദരിയ്യ അറബിക്
കോളേജ് വേങ്ങര മൂന്നാം സ്ഥാനവും നേടി. ബദരിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി
ഗൗസുദ്ദീന്‍ കെ.കെ കലാപ്രതിഭയായി.